ന്യൂയോർക്ക് : 2026 ൽ പുതിയ ജി20 സംഘടിപ്പിക്കുമെന്ന് അമേരിക്ക. അമേരിക്കൻ സാമ്പത്തിക മുൻഗണനകളെ അടിസ്ഥാനമാക്കിയുള്ള “പുതിയ ജി20” പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുമെന്നും യു എസ് പ്രഖ്യാപിച്ചു. പുതിയ ജി20യിൽ ദക്ഷിണാഫ്രിക്കയെ പുറത്താക്കുമെന്നും അമേരിക്ക അറിയിച്ചു.
ദക്ഷിണാഫ്രിക്കയെ പുറത്താക്കി പോളണ്ടിനെ പുതിയ അംഗമായി സ്വീകരിക്കാനാണ് യുഎസ് തയ്യാറെടുക്കുന്നത്. 2026 ലെ മിയാമി ഉച്ചകോടി അമേരിക്കൻ അഭിവൃദ്ധിക്ക് അടിവരയിടുന്ന മൂല്യങ്ങളെ ഉയർത്തിക്കാട്ടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. അതേസമയം നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടയിലും ട്രംപ് ശിക്ഷാ നടപടികൾ സ്വീകരിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് സിറിൽ റാമഫോസ വിമർശിച്ചു.
2026 ഡിസംബറിൽ ഫ്ലോറിഡയിലെ മിയാമിയിൽ ജി20 2026 നടക്കും. 2009 ന് ശേഷം ഇതാദ്യമായാണ് അമേരിക്ക ജി20ക്ക് ആതിഥേയത്വം വഹിക്കാൻ പോകുന്നത്. നിയന്ത്രണ ഭാരം നീക്കം ചെയ്യൽ, താങ്ങാനാവുന്നതും സുരക്ഷിതവുമായ ഊർജ്ജ വിതരണ ശൃംഖല, AI പോലുള്ള പ്രധാനപ്പെട്ട സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവ ഉൾപ്പെടുന്ന മൂന്ന് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ജി20.









Discussion about this post