കോഴിക്കോട്; കോഴിക്കോട് എൻ.ഐ.ടിയിൽ അദ്ധ്യാപകന് നേരെ ആക്രമണം. സിവിൽ എൻജിനിയറിങ് വിഭാഗം പ്രൊഫസർ ജയചന്ദ്രന് കുത്തേറ്റു. പൂർവ വിദ്യാർത്ഥിയായ തമിഴ്നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം.
ഉച്ചയോടെയാണ് പ്രതി ക്യാമ്പസിലെത്തിയത്. അതിനുശേഷം ഇയാൾ അദ്ധ്യാപകനെ കാണുകയും മാർക്കുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടായതായും മറ്റ് അദ്ധ്യാപകർ പറയുന്നു. അതിന് പിന്നാലെ അദ്ധ്യാപകനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
പരിക്കേറ്റ അദ്ധ്യാപകനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലെന്നാണ് റിപ്പോർട്ടുകൾ. കുന്ദമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
Discussion about this post