പൂക്കോട്: വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ചപ്പോൾ അത് നോക്കി നിന്ന വിദ്യാർത്ഥികളുടെ പേരിൽ നടപടിയെടുത്തു. മർദ്ദനമേറ്റത് കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാതിരുന്ന മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി.
അതെ സമയം പ്രതികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് സിദ്ധാർത്ഥിനെ മർദ്ധിച്ചവർക്കെതിരെയും നടപടി ഉണ്ട്.10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല.
സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത് എന്നാണ് റിപ്പോർട്ട് പുറത്ത് വന്നത് . ഹോസ്റ്റലിലെ നടുമുറ്റത്ത് വച്ച് നടന്ന ആൾക്കൂട്ട വിചാരണയെ സഹപാഠികളും മുറി പങ്കിടുന്നവരും അടക്കം ആരും ചോദ്യം ചെയ്തിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്
Discussion about this post