തിരുവനന്തപുരം: ശമ്പളം വൈകുന്നതിനെതിരെ സർക്കാർ ജീവനക്കാർ സമരത്തിലേക്ക്. നാളെ മുതൽ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നേതാക്കൾ അനശ്ചിത കാല നിരാഹാര സമരം നടത്തും. സെക്രട്ടേറിയറ്റ് സബ് ട്രഷറിക്ക് മുൻപിലാണ് സമരം നടത്തുക.
ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുന്നെന്നും ഈ രീതിയിൽ മുന്നോട്ട് പോകാനാവില്ലെന്നും ജീവനക്കാർ വ്യക്തമാക്കി. ഫെബ്രുവരി മാസെത്ത ശമ്പളം അടിയന്തരമായി ലഭ്യമാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിലെ ബഹുഭൂരിപക്ഷം ജീവനക്കാർക്കും ഫെബ്രുവരിയിലെ ശമ്പളം ലഭിച്ചിട്ടില്ല. സെക്രട്ടേറിയറ്റിലെ ഫിനാൻസ് സെക്രട്ടേറിയറ്റ്, ലോ സെക്രട്ടേറിയറ്റ്, ലെജിസ്സ്ലേറ്റീവ് സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെ യുഡിഎഫ് അനുകൂല എൻജിഒകളും സമരത്തിലേക്ക് കടക്കുമെന്നാണ് വിവരം.
Discussion about this post