തിരുവനന്തപുരം: ചുറ്റുമുള്ളവരുടെ ജീവിതം കൂടുതല്‍ സുഖകരമാക്കാന്‍ പരിശേമിക്കുമ്പോഴാണ് വിദ്യാഭ്യാസം കൊണ്ട് ഫലമുണ്ടാവുകയെന്ന് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ശാസ്ത്ര പഠനഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ സമൂഹവുമായി അടുത്തിടപഴകണം. സമൂഹത്തിലെ അജ്ഞതയുടെ അന്ധകാരം ഇല്ലാതാക്കാന്‍ എല്ലാവരും യത്നിക്കണമെന്നും സ്മൃതി ഇറാനി. ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ (ഐസര്‍) തിരുവനന്തപുരം ക്യാമ്പസ് വിതുരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പെണ്‍കുട്ടികള്‍, ദളിതര്‍, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് ശാസ്ത്ര പഠനഗവേഷണ രംഗങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.സംസ്ഥാന ഗവണ്മെന്റ് ശുപാര്‍ശ സമര്‍പ്പിച്ചാല്‍ വിതുരയില്‍ കേന്ദ്രീയ വിദ്യാലയം തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്നും ഇറാനി അറിയിച്ചു.
കേരളത്തിലെ ഉന്നത വിദ്യഭ്യാസ രംഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഐസറിന്റെ നേതൃത്വം ഏറെ വിലപ്പെട്ടതാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാലക്കാട്ടെ പുതിയ ഐ.ഐ.ടിക്ക് ആഴ്ചകള്‍ക്കുള്ളില്‍ സ്ഥിരം ക്യാമ്പസ് ലഭ്യമാക്കുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനയ് ശീല് ഒബ്രോയ് അറിയിച്ചു.
എ സമ്പത്ത് എം.പി, കെ.എസ്.ശബരീനാഥന് എം.എല്‍.എ, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എല്‍. കൃഷ്ണകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post