വാഷിംഗ്‌ടൺ: ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിലവിലെ പ്രസിഡന്റായ ജോ ബൈഡനെ അഞ്ച് പോയിൻ്റിന് പരാജയപ്പെടുത്തുമെന്ന് വ്യക്തമാക്കി പുതിയ സർവേ . ട്രംപിനെ പിന്തുണയ്ക്കുന്ന കറുത്ത വർഗ്ഗ , ഹിസ്പാനിക് വോട്ടർമാരുടെ പിന്തുണയിലുണ്ടായ വർദ്ധനവാണ് ഇതിന് കാരണം.
ന്യൂയോർക്ക് ടൈംസും സിയീന കോളേജും നടത്തിയ വോട്ടെടുപ്പിൽ 48% പേരുടെ പിന്തുണ മുൻ പ്രസിഡന്റ് ട്രംപിന് കിട്ടിയപ്പോൾ നിലവിലെ പ്രസിഡന്റ് ജോ ബൈഡന് 43% പേർ പിന്തുണ നൽകി. സർവേയിൽ ശേഖരിച്ച ഡാറ്റ അനുസരിച്ച്, ട്രംപ് തന്നെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന വോട്ട് ബെയ്‌സിനേക്കാൾ കൂടുതൽ പിന്തുണ ഇപ്പോൾ നേടിയിട്ടുണ്ട്. വെള്ളക്കാരായ പുരുഷന്മാരാണ് ട്രംപിന്റെ ഉറച്ച വോട്ട് ബേസ്. എന്നാൽ മറ്റ് വംശീയ വിഭാഗങ്ങളും ഇപ്പോൾ ട്രംപിനെ പിന്തുണയ്ക്കാൻ തുടങ്ങിയിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നത്.
23% കറുത്ത വർഗ്ഗ വോട്ടർമാർ ട്രംപിന് വോട്ടു ചെയ്തു എന്നത് ട്രംപിന് എന്നല്ല റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കിടയിൽ ചരിത്രത്തിൽ ഇന്ന് വരെ സംഭവിച്ചിട്ടില്ലാത്തതാണ് , ഇത് റിപ്പബ്ലിക്കൻമാർക്ക് ഗണ്യമായ കുതിപ്പാണ്, അവരുടെ കറുത്ത വർഗ്ഗ വോട്ടർ ബേസ് ശതമാനം ഒരിക്കൽ പോലും ഒറ്റ ആക്കം കടന്നിട്ടില്ല
അതെ സമയം ട്രംപിന് ഇപ്പോൾ കിട്ടുന്ന ജനപ്രീതി അഭൂതപൂർവ്വം ആണെന്നും, ട്രംപിന്റെ മുന്നേറ്റം വ്യക്തമായി മനസിലാക്കാവുന്നതാണെന്നും അതിനാൽ തന്നെ ട്രംപ് മത്സരിക്കാതിരിക്കാൻ ഡമോക്രാറ്റുകൾ എന്തും ചെയ്തേക്കാം എന്നും ജനപ്രതിനിധി ജെഫ് വാൻ ഡ്രൂ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.









Discussion about this post