ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി വധഭീഷണി മുഴക്കിയ കർണാടക സ്വദേശിക്കെതിരെ കേസ്. മുഹമ്മദ് റസൂല് കഡ്ഡാരെ എന്നയാൾക്കെതിരായാണ് പോലീസ് കേസെടുത്തത്.ഒളിവിൽ പോയ ഇയാളെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് വ്യക്തമാക്കി.
സമൂഹമാദ്ധ്യമത്തിലാണ് ഇയാൾ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. കയ്യിൽ വാളും പിടിച്ചുകൊണ്ടായിരുന്നു ഭീഷണി. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ മോദിയെ കൊല്ലുമെന്നായിരുന്നു ഭീഷണി.
ഐപിസി 505 (1)(ബി), 25 (1)(ബി) പ്രകാരവും ആയുധ നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈദരാബാദിൽ അടക്കം ഇയാൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്










Discussion about this post