തൃശ്ശൂർ: പെരിങ്ങൽക്കുത്തിന് സമീപം സ്ത്രീയെ കാട്ടാന ചവിട്ടി കൊന്നു. വാച്ചുമരം കോളനിയിൽ ഊരുമൂപ്പന്റെ ഭാര്യ വത്സല (64) ആണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയായിരുന്നു സംഭവം.
കാട്ടിൽവച്ചായിരുന്നു ആനയുടെ ആക്രമണം. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലേക്ക് പോയതായിരുന്നു വത്സല. ഇതിനിടെ അവിടെയെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വത്സല സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
വത്സലയ്ക്കൊപ്പം ഉണ്ടായിരുന്നവരാണ് ഈ വിവരം കോളനിയിൽ ഉള്ള മറ്റുള്ളവരോട് പറഞ്ഞത്. നിലവിൽ മൃതദേഹം കാട്ടിനുള്ളിലാണ്. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അതേസമയം ചൊവ്വാഴ്ച രണ്ടാമത്തെ ആളാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ മരിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെടുന്നത്.
Discussion about this post