പാലക്കാട് : മദ്യലഹരിയിൽ മകൻ അച്ഛനെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് സംഭവം. ചെർപ്പുളശ്ശേരി ചളവറ ചിറയിൽ കോളനിയിൽ കറുപ്പൻ എന്ന 73 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി 9 30ഓടെ ആയിരുന്നു സംഭവം നടന്നത്. മകൻ സുഭാഷ് ദിവസവും മദ്യപിച്ച് എത്തുകയും പിതാവുമായി വഴക്കുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച രാത്രിയും ഇത്തരത്തിൽ മദ്യപിച്ചാണ് സുഭാഷ് വീട്ടിലെത്തിയിരുന്നത്.
തുടർന്ന് സുഭാഷും പിതാവും തമ്മിൽ നടന്ന വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിയത്. കൊലപാതകത്തിനുശേഷം സുഭാഷ് ഒളിവിൽ പോയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയതായും പോലീസ് അറിയിച്ചു.
Discussion about this post