തിരുവനന്തപുരം; വേദിയിൽ പരസ്യമായി അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ തുടർച്ചയായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം ചടങ്ങിലാണ് അവതാരകയോട് കയർത്തത് . പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രസംഗം നടത്തിയ മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചതിനാണ് കയർത്തത്.
മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചപ്പോൾ ഉടൻതന്നെ, ”നന്ദി സർ, വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ചവച്ചതിന്’ എന്ന് അവതാരക മൈക്കിലൂടെ അനൗൺസ് ചെയ്തു. ഇതുകേട്ടു തിരിഞ്ഞുനിന്ന മുഖ്യമന്ത്രി അവതാരകയെ നോക്കി ക്ഷുഭിതനായി.’അമ്മാതിരി കമന്റ് വേണ്ടെന്നും നിങ്ങൾ ആളെ വിളിച്ചാ മതിയെന്നും’ അവതാരകയോട് മുഖ്യമന്ത്രി ക്ഷുഭിതനായി പറയുകയായിരുന്നു. ന്യൂനപക്ഷ വിഭാ?ഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ക്ഷോഭിച്ചത്. ഉടൻതന്നെ റവന്യൂ മന്ത്രി കെ.രാജനെ അവതാരക ആശംസ നേർന്ന് സംസാരിക്കുന്നതിനായി ക്ഷണിക്കുകയും ചെയ്തു. മന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവരും ഈ സമയത്ത് വേദിയിലുണ്ടായിരുന്നു.
പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി, മറ്റുള്ളവരുടെ സമയം അപഹരിക്കുന്നില്ലെന്ന് പറഞ്ഞ് പ്രസംഗം ചുരുക്കിയിരുന്നു
Discussion about this post