ന്യൂഡൽഹി: സന്ദേശ്ഖാലി കൂട്ടബലാത്സംഗം, ഭൂമി തട്ടിപ്പ് എന്നീ കേസുകളിൽ അറസ്റ്റിലായ ഷെയ്ഖ് ഷാജഹാന് സംരക്ഷണമൊരുക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി. തൃണമൂൽ കോൺഗ്രസിന്റേത് ‘ബേഠി ബചാവോ അല്ല, ഷാജഹാൻ ബചാവോ’ ആണ്. അതുകൊണ്ടാണ് പ്രതിയെ സിബിഐക്ക് കൈമാറാൻ സർക്കാർ വിസമ്മതിക്കുന്നതെന്നും ബിജെപി വക്താവ് കുറ്റപ്പെടുത്തി.
‘ഷാജഹാന്റെ കേസ് സിബിഐക്ക് കൈമാറണമെന്ന് കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാൽ, പ്രതിയെ സംരക്ഷിക്കാനാണ് മമതാ സർക്കാർ ശ്രമിക്കുന്നത്. പശ്ചിമ ബംഗാൾ പോലീസ് ശരിയായ രീതിയിൽ കേസ് അന്വേഷിക്കുന്നില്ല. പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു’- ബിജെപി വക്താവ് കുറ്റപ്പെടുത്തി.
നേരത്തെ, സന്ദേശ്ഖാലിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ ഉദേ്യാഗസ്ഥരെ ആക്രമിച്ച കേസാണ് സിബിഐക്ക് വിട്ടുകൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് മമതാ സർക്കാർ േകാടതിയെ സമീപിച്ചത്. സന്ദേശ്ഖാലിയിലെ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും ഭൂമി തട്ടിപ്പ്, റേഷൻ വിതരണം എന്നിവയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടത്തുകയും ചെയ്ത ഷാജഹാനെ സംരക്ഷിക്കുന്ന നിലപാടാണ് കേസ് അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ മമതാ സർക്കാർ ചെയ്തുവരുന്നത്.
Discussion about this post