തിരുവനന്തപുരം : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശം വിവാദമാകുന്നു. തന്തക്ക് പിറക്കാത്തവൾ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പത്മജാ വേണുഗോപാലിനെ കുറിച്ച് പരാമർശം നടത്തിയത്. സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഇപ്പോൾ ഇതിനെതിരായി ഉയരുന്നത്.
പത്മജ വേണുഗോപാലിനെ രാഹുൽ മാങ്കൂട്ടത്തിൽ തന്തക്ക് പിറക്കാത്തവൾ എന്ന് അധിക്ഷേപിച്ചതിലൂടെ ലീഡർ കെ കരുണാകരന്റെ ജീവിതത്തിന് താങ്ങും തണലുമായി നിന്ന കല്യാണിക്കുട്ടിയമ്മ എന്ന അമ്മയെയാണ് അധിക്ഷേപിച്ചത് എന്നാണ് ചില പ്രതികരണങ്ങൾ. കെ കരുണാകരന്റെ സഹപ്രവർത്തകരായ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് വെച്ചു വിളമ്പി അന്നമൂട്ടിയ പത്മജയുടെ അമ്മ കല്യാണിക്കുട്ടിയമ്മയെ ആണ് കോൺഗ്രസിലെ ഈ യുവരക്തം അപമാനിച്ചിരിക്കുന്നത് എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നത്.
പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അവർക്കെതിരെ അധിക്ഷേപവുമായി രംഗത്തുവന്നത്. തന്തയ്ക്ക് പിറന്നവളല്ല ഇനിമുതൽ തന്തയെ കൊന്ന സന്തതി എന്നാണ് പത്മജ അറിയപ്പെടുക എന്നാണ് രാഹുൽ അഭിപ്രായപ്പെട്ടത്. ഇനി കരുണാകരന്റെ പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞാൽ പത്മജയെ തെരുവിൽ നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണി മുഴക്കിയിരുന്നു.
Discussion about this post