വാഷിംഗ്ടൺ : ഭാര്യ ഒരു ജോലിയും ചെയ്യാതെ വെറുതെ ഇരിക്കുന്നതിനായി മാസം 8 ലക്ഷം രൂപ പോക്കറ്റ് മണി നൽകുന്ന ഒരു ഭർത്താവുണ്ട്. സിനിമാക്കഥ ഒന്നുമല്ല യഥാർത്ഥ ജീവിതമാണ്. അമേരിക്കൻ സംരംഭകനായ ആർതുറോ പെസ്റ്റാന എന്ന യുവാവാണ് ഏതൊരു സ്ത്രീയും ആഗ്രഹിച്ചു പോകുന്ന ആ ഭർത്താവ്.
വീട്ടുജോലികൾ അടക്കമുള്ള ഒരു ജോലിയും ഭാര്യ ചെയ്യുന്നത് വ്യവസായി ആയ ആർതുറോയ്ക്ക് ഇഷ്ടമല്ല. മാത്രമല്ല മാസംതോറും ഭാര്യയ്ക്ക് ഷോപ്പിങ്ങിനായി മാത്രം ഇദ്ദേഹം നൽകുന്നത് 8000 പൗണ്ട് ആണ്. ഏകദേശം എട്ടര ലക്ഷത്തോളം ഇന്ത്യൻ രൂപയ്ക്ക് തുല്യമാണിത്. അമീറ ഇബ്രാഹിം എന്നാണ് ഈ ഭാഗ്യവതിയായ ഭാര്യയുടെ പേര്. 2023 മേയിൽ ആയിരുന്നു ആർതുറോ പെസ്റ്റാനയും അമീറ ഇബ്രാഹിമും വിവാഹിതരായത്.
ഏതാനും മാസങ്ങൾക്കു മുൻപ് ഈ ദമ്പതികൾക്ക് തിയാഗോ എന്ന ആദ്യ കണ്മണിയും പിറന്നു.
പന്ത്രണ്ടാം വയസ്സിലാണ് ആർതുറോ പെസ്റ്റാന അമിറയെ ആദ്യമായി പരിചയപ്പെടുന്നത്. അന്നുമുതൽ തുടങ്ങിയ പ്രണയമാണ് അദ്ദേഹത്തിന് അമീറയോട്. തന്നെ വിവാഹം കഴിച്ചാൽ അമീറയെ ഒരു രാജകുമാരിയെ പോലെ നോക്കിക്കോളാം എന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. പറഞ്ഞതിനും അപ്പുറമായി ഒരു രാജ്ഞിയെ പോലെയാണ് ഇന്ന് ആർതുറോ അമീറയെ നോക്കുന്നത്. വിവാഹത്തിനു മുമ്പ് ചില ചെറിയ ബിസിനസുകൾ ഒക്കെ ചെയ്തിരുന്ന അമീറ ഇപ്പോൾ ഹൂസ്റ്റണിലെ കോടികൾ വിലമതിക്കുന്ന ഒരു വലിയ ബംഗ്ലാവിൽ ശരിക്കും ഒരു രാജ്ഞിയെ പോലെ തന്നെ കഴിയുകയാണ്.









Discussion about this post