ധർമ്മശാല: ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും യുവ ബാറ്റ്സ്മാൻ ശുഭ് മാൻ ഗില്ലിനും തകർപ്പൻ സെഞ്ച്വറി. ഇതോടു കൂടി ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് എന്ന ശക്തമായ നിലയിലാണ്. 57 റൺസ് എടുത്ത ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്.
നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 218 റൺസിന് അവസാനിച്ചിരുന്നു. ഒരവസരത്തിൽ 137 ന് രണ്ട് വിക്കറ്റ് എന്ന ശക്തമായ നിലയിൽ ആയിരുന്ന ഇംഗ്ലണ്ടിനെ ഇന്ത്യൻ ബൗളർമാർ കറക്കി വീഴ്ത്തുകയായിരുന്നു. 72 റൺസ് വിട്ടു കൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് ആണ് ഇന്ത്യൻ ബൗളർമാരിൽ മികച്ചു നിന്നത്. തന്റെ നൂറാം ടെസ്റ്റ് കളിക്കുന്ന രവിചന്ദ്രൻ അശ്വിനും നാല് വിക്കറ്റോടെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു . നിലവിൽ 9 വിക്കറ്റ് ബാക്കി നിൽക്കെ ഇന്ത്യക്ക് 44 റൺസ് ലീഡ് ഉണ്ട്
Discussion about this post