തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് തുടരന്വേഷണ റിപോര്‍ട്ട് പുറത്ത് വന്നു. കെഎം മാണിക്ക് ബാറുടമകള്‍ മൂന്ന് തവണയായി പണം കൊടുത്തു എന്നു പറയുന്നതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം വിശ്വാസത്തിലെടുത്ത മൊഴികള്‍ പിന്നീട് കളവെന്ന് ബോധ്യപ്പെട്ടതായും എസ്പി സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാറുടമകള്‍ക്ക് വേണ്ടി കെഎം മാണി ഒന്നും ചെയ്തിട്ടില്ലെന്നും 2014ലെ മൂന്ന് കൂടിക്കാഴ്ചകളിലും പണം കൈമാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാര്‍ വിഷയം നിയമവകുപ്പിന് വിട്ടതില്‍ അപാകതയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയാണ് എസ്.പി എസ്.സുകേശന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മദ്യനയം സംസ്ഥാനത്ത് നടപ്പാക്കിയതു മൂലമുണ്ടായ നഷ്ടമാണ് ബിജു രമേശിന്റെ ആരോപണത്തിന് പിന്നില്‍. സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനായിരുന്നു ബിജു രമേശ് പണം നല്‍കിയെന്ന ആരോപണം ഉന്നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഫോണ്‍ രേഖകളും മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ട്. മാണിക്ക് കോഴ നല്‍കിയെന്ന് പറയപ്പെടുന്ന ദിവസങ്ങളിലെ ബാറുടമകളുടെ മൊബൈല്‍ ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ടില്‍ കോഴയാരോപണം ദുര്‍ബ്ബലമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
വസ്തുതാ വിവര റിപ്പോര്‍ട്ടും ഹാജരാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് വിശദമായ വാദം കേള്‍ക്കുന്നതിന് ഫെബ്രുവരി 16ന് പരിഗണിക്കും.
എസ്.പി സുകേശന്‍ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് കോടതി കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്. കെ.എം മാണിയ്‌ക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
.
മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന വാദം ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് എസ്പി ആര്‍. സുകേശന്റെ റിപ്പോര്‍ട്ട്. കെ.എം. മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ നേരിട്ടു തെളിവില്ലെന്നു സമ്മതിക്കുന്ന റിപ്പോര്‍ട്ടില്‍ ഏക ദൃക്‌സാക്ഷിയായ അമ്പിളിയുടെ മൊഴി പൂര്‍ണമായും അന്വേഷണസംഘം തള്ളിയിരുന്നു.
Discussion about this post