ഡല്‍ഹി: ബോളിവുഡ് താരം അമിര്‍ ഖാന് പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധമെന്ന് ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യ സ്വാമി. അമീര്‍ ചിത്രം ‘പികെ’യുടെ പ്രചരണ പരിപാടികള്‍ക്കായി ഐ.എസ്.ഐയുടെ സഹായം തേടിയിരുന്നതായി സ്വാമി ആരോപിച്ചു.
അമിറിന്റെ വാക്കുകള്‍ക്ക് ഞാന്‍ അധികം പ്രാധാന്യം നല്‍കുന്നില്ല. പി.കെ സിനിമയുടെ പ്രചരണത്തിനായി ആമിര്‍ ഐ.എസ്.ഐയുടെ സഹായം തേടിയിരുന്നകാര്യം തനിക്കറിയാം. ഇതുവരെ അമിര്‍ ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല.-സ്വാമി പറഞ്ഞു.
‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ അംബാസിഡര്‍ ആയിട്ടും രാജ്യത്ത് സുരക്ഷിതത്വം തോന്നുന്നില്ലെന്ന് ഭാര്യ പറഞ്ഞതായ അമിറിന്റെ പ്രസ്താവന ശരിയായില്ല. അമിറിന്റെ ഭാര്യയ്ക്ക് ഇവിടെ സുരക്ഷിതത്വം തോന്നുന്നില്ലെങ്കില്‍ അവര്‍ രാജ്യംവിട്ടുപോകണമെന്നും സ്വാമി പറഞ്ഞു.
കഴിഞ്ഞ ദിവസം അമിര്‍ ഖാനെതിരെ ബി.ജെ.പി നേതാവ് റാം മാധവ് രംഗത്തെത്തിയിരുന്നു. ഇന്‍ക്രഡിബിള്‍ ഇന്ത്യയിലൂടെ ഓട്ടോറിക്ഷ ഡ്രൈവറെമാത്രം ഇന്ത്യയുടെ അന്തസ്സ് പഠിപ്പിച്ചാല്പോര, സ്വന്തം ഭാര്യയെയും ഇക്കാര്യം പഠിപ്പിക്കണമെന്നായിരുന്നു റാം മാധവന്റെ പ്രസ്താവന.
Discussion about this post