ന്യൂഡൽഹി: ആംആദ്മിയിൽ നിന്നും രാജിവച്ച് നടിയും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന സംഭാവന സേത്. എക്‌സിലൂടെയായിരുന്നു താരം പാർട്ടിവിടുന്നതായി പ്രഖ്യാപിച്ചത്. ആംആദ്മിയിൽ ചേർന്നത് താൻ ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തെറ്റായ തീരുമാനം ആയിരുന്നുവെന്നും സംഭാവന കൂട്ടിച്ചേർത്തു.
രാജ്യത്തെ സേവിക്കണം എന്ന ആഗ്രഹത്തോടെ ഒരു വർഷം മുൻപാണ് താൻ ആംആദ്മിയിൽ ചേർന്നത് എന്ന് നടി എക്‌സിൽ കുറിച്ചു. എന്നാൽ ഒരു കാര്യം പറയട്ടെ. എത്ര ബുദ്ധിപരമായി നമ്മൾ തീരുമാനം എടുത്താലും ചിലപ്പോൾ തെറ്റായി പോകാം. കാരണം നമ്മൾ എല്ലാവരും മനുഷ്യന്മാരാണ്. ഇപ്പോൾ ചെയ്ത തെറ്റ് എന്തെന്ന് മനസിലാക്കുന്നു. ആംആദ്മി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നുവെന്നും സംഭാവന കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജനുവരിയിൽ ആയിരുന്നു സംഭാവന ആംആദ്മിയിൽ ചേർന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാജ്യസഭാ എംപി സഞ്ജയ് സിംഗിന്റെ നേതൃത്വത്തിൽ ആയിരുന്നു സംഭാവനയുടെ പാർട്ടി പ്രവേശനം. എന്നാൽ ഇതിന് പിന്നാലെ തന്നെ സംഭാവനയും നേതൃത്വവും തമ്മിൽ അസ്വാരസ്യങ്ങൾ തുടർന്നിരുന്നു. ഇത് ശക്തമായതോടെയായിരുന്നു സംഭാവന പാർട്ടിവിട്ടത് എന്നാണ് സൂചന.
Discussion about this post