റിയാദ്: സൗദി അറേബ്യയുടെ ആദ്യത്തെ പുരുഷ റോബോട്ടായ മുഹമ്മദ് ഒരു തത്സമയ പരിപാടിയിൽ മോശമായി പെരുമാറുന്നതിന്റെ’ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. വനിതാ റിപ്പോർട്ടറിന്റെ ദേഹത്ത് പുരുഷ റോബോട്ട് കൈ കൊണ്ട് തൊടുന്നതാണ് വീഡിയോ.റോബോട്ടിന്റെ അപ്രതീക്ഷിത ആംഗ്യത്തിനെ മാദ്ധ്യമപ്രവർത്തക ചോദ്യം ചെയ്യുന്നുണ്ട്.
https://twitter.com/TansuYegen/status/1765068743825305630?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1765068743825305630%7Ctwgr%5E9410a7353dc8d0ef0ed2aa06184ece279cd7d300%7Ctwcon%5Es1_&ref_url=https%3A%2F%2Fmalayalam.samayam.com%2Fgulf%2Fsaudi-arabia%2Fsaudi-arabias-first-male-humanoid-robot-creates-controversy%2Farticleshow%2F108289734.cms
മാർച്ച് നാലിന് റിയാദിലെ ഡീപ്‌ഫെസ്റ്റിൽ റോബോട്ടിനെ ആദ്യമായി പൊതുവേദിയിൽ അവതരിപ്പിച്ചപ്പോഴാണ് സംഭവം. തത്സമയ അഭിമുഖത്തിനിടെ റോബോട്ട് വനിതാ റിപ്പോർട്ടറെ ശല്യപ്പെടുത്തിയെന്ന തരത്തിലുള്ള ക്യാപ്ഷനുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വുമനൈസർ റോബോട്ട്, ആരാണ് റോബോട്ടിന് പരിശീലനം നൽകിയത് എന്നിങ്ങനെയുള്ള പ്രതികരണങ്ങളും വരുന്നുണ്ട്. റോബോട്ടിന്റെ ചലനങ്ങൾ മനഃപൂർവമാണെന്നാണ് വീഡിയോ കണ്ടവരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
അതേസമയം, നിരവധി ഉപയോക്താക്കൾ റോബോട്ടിനെ ന്യായീകരിക്കുന്നുമുണ്ട്. പ്രോഗ്രാമിംഗിൽ വന്ന തകരാർ കൊണ്ട് സംഭവിച്ചതാകാം ഇതെന്നാണ് അവർ അഭിപ്രായപ്പെടുന്നത്.സൗദി അറേബ്യയിൽ നിർമ്മിച്ച ആദ്യത്തെ ദ്വിഭാഷാ പുരുഷ ഹ്യൂമനോയിഡ് റോബോട്ടാണ് മുഹമ്മദ്.
Discussion about this post