ചെന്നൈ: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിൻ്റെ ഭാഗമാണെന്ന് ആരോപിച്ച് അറസ്റ്റിലായ മുൻ ഡിഎംകെ പ്രവർത്തകനുമായുള്ള ബന്ധം വിശദീകരിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി (ബിജെപി).
അന്താരാഷ്ട്ര ലഹരി മാഫിയയിലെ പ്രധാന കണ്ണിയായ ജാഫർ സാദിഖ് നിർമ്മിച്ച ഒരു സിനിമ സംവിധാനം ചെയ്തത് എം കെ സ്റ്റാലിന്റെ മരുമകളും തമിഴ്‌നാട് സർക്കാരിലെ കായിക മന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കിരുതിഗ ഉദയനിധി ആണെന്നും എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ദ്രാവിഡ മുന്നേറ്റ കഴകം ലഹരി മാർക്കറ്റിങ് ഘടകം ആയെന്നും ബി ജെ പി തുറന്നടിച്ചു.
തമിഴ്‌നാട്ടിൽ നിന്ന് പുറത്താക്കപ്പെട്ട ഡിഎംകെ പ്രവർത്തകൻ ജാഫർ സാദിഖിനെ (36) ശനിയാഴ്ച നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തിരുന്നു . 2000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ടാണ് എം കെ സ്റ്റാലിന്റെ കുടുംബ സുഹൃത്തും സിനിമാ നിർമ്മാതാവുമായ ജാഫർ സാദിക്കിനെ നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ അറസ്റ്റ് ചെയ്തത്
ജാഫർ സാദിഖ് നിർമ്മിക്കുന്ന സിനിമ എം എൽ സ്റ്റാലിൻ്റെ മരുമകൾ സംവിധാനം ചെയ്തുവെന്ന് ആരോപിച്ച് ബിജെപി മഹിളാ മോർച്ച അധ്യക്ഷ വാനതി ശ്രീനിവാസൻ ആണ് രംഗത്ത് വന്നത്. പ്രതിക്ക് ഉദയനിധി സ്റ്റാലിനുമായി അടുത്ത ബന്ധമുണ്ടെന്നും അവർ അവകാശപ്പെട്ടു.
“മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ മരുമകൾ കിരുത്തിഗ ഉദയനിധി, ജാഫർ സാദിഖ് നിർമ്മിച്ച ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഏത് സോഷ്യൽ മീഡിയ പോസ്റ്റുകളും ശ്രദ്ധിച്ചാൽ എം കെ ഉദയനിധി സ്റ്റാലിനുമായി ലഹരി മാഫിയാ തലവന് എത്രമാത്രം അടുപ്പമുണ്ടെന്ന് വ്യക്തമാകും വാനതി ശ്രീനിവാസൻ പറഞ്ഞു.
Discussion about this post