തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് (20631) രണ്ടാം വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിൻ മംഗളൂരുവിലേക്ക് നീട്ടി. ഉദ്ഘാടനം
ഇന്ന് 9 .15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ആയി നിർവഹിക്കും. എന്നാൽ മാറിയ സമയം നാളെ മുതൽ മാത്രമേ നിലവിൽ വരുകയുള്ളൂ എന്ന് റെയിൽവേ അറിയിച്ചു. നാളെ റെഗുലർ സർവീസ് പുതുക്കിയ സമയത്തോടെ ആരംഭിക്കും. രാവിലെ 6.15നാണ് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് 6.57ന് കാസർകോട് എത്തും. എന്നാൽ മറ്റ് സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ല എന്നും റെയിൽവേ അറിയിച്ചു.
വൈകിട്ട് 4.05ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് (20632) രാത്രി 12.40നാണ് മംഗളൂരുവിൽ എത്തിച്ചേരുക . രാത്രി 11.45ന് കാസർകോട്ട് (നിലവിൽ 11.48) എത്തുന്ന ട്രെയിൻ തുടർന്ന് 11.48ന് മംഗളൂരുവിലേക്ക് തിരിക്കും. വന്ദേ ഭാരത് മംഗളൂരുവിലേക്ക് നീട്ടിയതോടെ റേക്കുകളുടെ അറ്റകുറ്റപ്പണി ഇനി മംഗളൂരുവിലാകും നടക്കുക.










Discussion about this post