ന്യൂഡൽഹി; സിഎഎയെ വിമർശിക്കുന്ന കോൺഗ്രസിന്റെ നയത്തെ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തിനെതിരായ അവരുടെ വികാരങ്ങൾ പ്രീണനത്തിൽ നിന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ നിന്നും ഉടലെടുത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഹൈദരാബാദിലെ സെക്കന്തരാബാദിൽ നടന്ന സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസേസിന്റെ യോഗത്തിൽ സംസാരിക്കവെയാണ് അമിത് ഷായുടെ ഈ പരാമർശം.
ഞങ്ങൾ സിഎഎ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. കോൺഗ്രസ് പാർട്ടി സിഎഎയെ എതിർത്തു. സ്വാതന്ത്ര്യാനന്തരം, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നിവിടങ്ങളിൽ മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നവർക്ക് (ഇന്ത്യയിലേക്ക്) പൗരത്വം നൽകുമെന്നത് കോൺഗ്രസിന്റെയും നമ്മുടെ ഭരണഘടനാ നിർമ്മാതാക്കളുടെയും വാഗ്ദാനമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പക്ഷേ, പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവും കാരണം കോൺഗ്രസ് പാർട്ടി സിഎഎയെ എതിർത്തുവെന്ന് ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.
സിഎഎയിലൂടെ പ്രധാനമന്ത്രി മോദി ഹിന്ദു, സിഖ്, ബുദ്ധ, ജൈന അഭയാർത്ഥികളെ ആദരിച്ചു. അവരുടെ വിശ്വാസവും ബഹുമാനവും സംരക്ഷിക്കുന്നതിനായി, പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ലക്ഷക്കണക്കിന് ആളുകൾ ഇന്ത്യയിലേക്ക് വന്നെങ്കിലും പൗരത്വം നൽകിയില്ല. അവർക്ക് സ്വന്തം രാജ്യത്ത് അപമാനം തോന്നി. പൗരത്വം നൽകിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post