ലോകമെമ്പാടും ആരാധകരുള്ളവരാണ് സിനിമാ താരങ്ങൾ. ഇവരെ റോൾ മോഡലുകളായി കണക്കാക്കുന്നവരും ധാരാളമുണ്ട്. എന്നാൽ തങ്ങളുടെ അധികമാർക്കും അറിയാത്ത, കേട്ടാൽ ആരും നെറ്റിച്ചുളിച്ചുപോകുന്ന ശീലങ്ങൾ പലപ്പോഴും താരങ്ങൾ തുറന്നു പറയാറില്ല. ബോളിവുഡിലേയും ഹോളിവുഡിലേയും ചില താരങ്ങളുടെ ചില വിചിത്രമായ ശീലങ്ങൾ പരിചയപ്പെടാം.
ബോളിവുഡിന്റെ സൂപ്പർ താരമാണ് സൽമാൻ ഖാൻ. രസകരമായൊരു ശീലമുണ്ട് സൽമാൻ ഖാന്. സോപ്പുകൾ ശേഖരിക്കുകയാണ് സൽമാൻ ഖാന്റെ വിചിത്രമായ ശീലം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിലകൂടി സോപ്പുകൾ സൽമാൻ ഇങ്ങനെ ശേഖരിക്കാറുണ്ട്. പഴത്തിന്റേയും പച്ചക്കറികളുടേയും സത്ത് ചേർത്ത സോപ്പുകളോടാണ് സൽമാൻ ഖാന് പ്രിയം.വൃത്തിയുടെ കാര്യത്തിൽ ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാനയെ വെല്ലാൻ ബോളിവുഡിൽ മറ്റൊരു നടനില്ല എന്നാണ് റിപ്പോർട്ടുകൾ. കാരണം ഒരു ദിവസം 5-6 തവണയാണ് താരം ബ്രഷ് ചെയ്യുന്നത്. അത്രത്തോളം വൃത്തിയാണ് താരത്തിന്.
എന്നാൽ വൃത്തിയുടെ കാര്യത്തിൽ അൽപ്പം പിന്നിലാണ് ആമിർ ഖാൻ. ദിവസവും കുളിക്കാൻ ആമിറിന് മടിയാണെന്നാണ് റിപ്പോർട്ടുകൾ. ഭാര്യ കിരൺ റാവുവാണ് താരത്തിന്റെ വിചിത്ര സ്വഭാവത്തെക്കുറിച്ച് തുറന്നു പറഞ്ഞത് എന്നാണ് റിപ്പോർട്ടുകളിലുള്ളത്. എന്തുതന്നെയായാലും ദിവസവും കുളിക്കാത്തത് മോശം സ്വഭാവമാണെന്നാണ് ആരാധകർ പറയുന്നത്. ഇടയ്ക്കിടയ്ക്ക് നഖം കടിച്ചു തുപ്പുന്ന ശീലക്കാരിയാണ് കരീന കപൂർ എന്നാണ് റിപ്പോർട്ടുകൾ. പൊതുവേദികളിൽ പലപ്പോഴും താരസുന്ദരി നഖം കടിച്ചു ഇരിക്കാറുണ്ടെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. ഒസിഡി സ്വഭാവമുള്ളവരാണ് ഇത്തരത്തിൽ നഖം കടിക്കുന്നത് എന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ.
വ്യത്യസ്തങ്ങളായ ഷൂസ് വാങ്ങുന്നതും ധരിക്കുന്നതും ഏറെ ഇഷ്ടമാണ് ഷാരൂഖ് ഖാന്. അതുകൊണ്ടുതന്നെയും ലോകപ്രശസ്തമായ പല ബ്രാൻഡുകളുടെയും വിലകൂടിയ ഷൂസുകളുടെ വലിയ ശേഖരം തന്നെ കിംഗ് ഖാന്റെ പക്കലുണ്ട്. കൂടാതെ ചില ദിവസങ്ങളിൽ ഷൂസ് ധരിച്ചുകൊണ്ടു തന്നെ ഷാരൂഖ് ഉറങ്ങുകയും ചെയ്യാറുണ്ട്. കൂടാതെ സെൽഫി എടുക്കുന്നത് ഒട്ടും ഇഷ്ടമില്ലാത്ത നടനാണ് ഷാരൂഖ് .
മൊബൈൽ ഫോണില്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ പറ്റാത്തവരാണ് നമ്മളിൽ പലരും. എന്നാൽ ബോളിവുഡ് നടി വിദ്യ ബാലന് ഫോൺ ഉപയോഗിക്കുന്നത് ഇഷ്ടമല്ല. മെസേജുകൾ ഇടയ്ക്കിടെ ചെക്ക് ചെയ്യാതെ, സോഷ്യൽമീഡിയ നോക്കാതെ ഇരിക്കാൻ എത്ര ദിവസം വേണമെങ്കിലും വിദ്യയ്ക്ക് കഴിയുമെന്നാണ് റിപ്പോർട്ടുകൾ. പൊതു ഇടങ്ങളിൽ ഇരിക്കുമ്പോൾ പലപ്പോഴും കാലുകൾ ഇടയ്ക്കിടെ ഇളക്കുന്ന സ്വഭാവക്കാരാണ് നമ്മളിൽ പലരും. അത്തരം സ്വഭാവമുള്ള നടനാണ് ജോൺ എബ്രഹാം. എന്നാൽ ജോണിന്റെ ഈ സ്വാഭാവം അദ്ധേഹത്തിന്റെ സുഹൃത്തുക്കൾക്ക് ഇഷ്ടമല്ല.
എവിടെയായലും ഭക്ഷണക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത നടനാണ് ഹൃത്വിക് റോഷൻ. അതുകൊണ്ടുതന്നെ സിനിമാ സെറ്റുകളിൽ ഹൃത്വിക്കിന് ഭക്ഷണം ഉണ്ടാക്കുന്നത് താരത്തിന്റെ തന്നെ പേഴ്സണൽ ഷെഫ് ആണ്. ഭക്ഷണത്തോടൊപ്പം തന്നെ വർക്കൗട്ടിലും കൃത്യമായി ശ്രദ്ധിക്കുന്ന താരമാണ് ഹൃത്വിക്. ബോളിവുഡിലെ ഇതിഹാസ താരം ജിതേന്ദ്രയുടെ ശീലം പക്ഷെ അതിലും അമ്പരപ്പിക്കുന്നതാണ്. വാഷ് റൂമിൽ പോകുമ്പോൾ ഒരു പാത്രം നിറയെ പപ്പായ കൊണ്ടു പോകുന്ന പതിവുണ്ട് ജിതേന്ദ്രയ്ക്ക്. വീട്ടിൽ ടവ്വൽ മാത്രം ധരിക്കുന്ന സ്വഭാവത്തിന് ഉടമയാണ് താനെന്ന് ബോളിവുഡിലെ ഇതിഹാസ ഗായകൻ ഉദിത് നാരായണൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഹോളിവുഡ് താരം ബ്രാഡ് പിറ്റിനുമുണ്ട് ഒരു വിചിത്ര സ്വഭാവം. സോപ്പ് ഉപയോഗിക്കുന്നതിനോടാണ് ബ്രാഡ് പിറ്റിന് വിയോജിപ്പ്. സോപ്പ് ഉപയോഗിച്ചാൽ പെട്ടെന്ന് പ്രായം തോന്നിക്കുമെന്നാണ് പിറ്റ് പറയുന്നത്. സോപ്പ് പ്രകൃതിയ്ക്ക് ദോഷമാണെന്നും ഈ ഓസ്‌കാർ ജേതാവ് അഭിപ്രായപ്പെടുന്നു.
Discussion about this post