നന്ദനം സിനിമയിലെ ബാലാമണിയായി മലയാളി മനസിൽ ഇടം നേടിയ താരമാണ് നവ്യ നായർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവക്കുന്ന പോസ്റ്റുകളെല്ലം പ്രേക്ഷകൾ ഏറ്റെടുക്കാറുണ്ട്. പൊതുവേദികളിലും താരം സജീവമാണ്.
ഏറ്റവും കൂടുതൽ സാരിയിലാണ് നവ്യ പ്രത്യക്ഷപ്പെടാറുള്ളത്. അതിനാൽ തന്നെ സാരിയുടെ വലിയൊരു കളക്ഷൻ തന്നെ നവ്യക്കുണ്ട്. ഇപ്പോൾ തന്റെ സാരികൾ മറ്റുള്ളവർക്കും സ്വന്തമാക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് നവ്യ. പുതിയൊരു സംരഭം തുടങ്ങുന്നതിനെ കുറിച്ച് താരം സമൂഹമാദ്ധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചിരുന്നു. ഈ സംരംഭത്തിന് ഇപ്പോൾ തുടക്കമായിരിക്കുകയാണ്.
താൻ ഒരിക്കൽ മാത്രം ഉടുത്തതോ വാങ്ങിയതിന് ശേഷം ഇതുവരെയും ഉടുക്കാത്തതുമായ സാരികൾ താരം വിൽക്കാനൊരുങ്ങുകയാണ്. ഇതിനായി പ്രീ-ലവ്ഡ് ബൈ നവ്യാ നായർ (PreLovedBynavyanair) എന്ന പേരിൽ നവ്യ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ആറ് സാരികളാണ് താരം ഇപ്പോൾ പേജിൽ ഡിസ്പ്ലേ ചെയ്തിരിക്കുന്നത്. രണ്ട് സാരികൾ കാഞ്ചീപുരമാണ്. 4000 മുതൽ 6000 രൂപയായിരിക്കും ഈ സാരികളുടെ വില. മറ്റുള്ളവ ബനാറസ് സാരികളും ലിനൻ സാരികളുമാണ്. ബനാറസ് സാരികൾക്ക് 4500 രൂപ മുതലാണ് വില. 2500 രൂപയ്ക്ക് നിങ്ങൾക്ക് ലിനൻ സാരി വാങ്ങാം. ബ്ലൗസ് കൂടി ചേർന്നാൽ വില കുറച്ച് കൂടും. ആദ്യം വരുന്നവർക്കാകും പരിഗണന.
Discussion about this post