തിരുവനന്തപുരം: അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് പത്തനംതിട്ടയിൽ. രാവിലെ 11 മണിയോട് കൂടെ അദ്ദേഹം ജില്ലയിലെത്തും. തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്ററിൽ പ്രമാടം സ്റ്റേഡിയത്തിൽ എത്തുന്ന അദ്ദേഹം റോഡ് മാർഗ്ഗമാണ് പതനതിട്ടയിലേക്ക് പോകുന്നത്. ജില്ലാ സ്റ്റേഡിയത്തിലെ പൊതുസമ്മേളന വേദിയിലേക്കാണ് പ്രധാനമന്ത്രി എത്തിച്ചേരുക.
അനിൽ ആന്റണിക്ക് പുറമേ മറ്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും പൊതുവേദിയിൽ സന്നിഹിതരായിരിക്കും . ആറ്റിങ്ങലിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കർ അടക്കമുള്ളവരും സമ്മേളന വേദിയിലുണ്ടാകും.
പത്തനംതിട്ടയിലെ പ്രചാരണത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി അവിഡ് നിന്നും കന്യാകുമാരിയിലേക്ക് തിരിക്കും. ഇന്ന് കന്യാകുമാരിയിലും പ്രധാനമന്ത്രി പ്രചാരണത്തിനായി എത്തുന്നുണ്ട്.
Discussion about this post