ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷണറെ തിരഞ്ഞെടുത്ത കേന്ദ്ര സർക്കാർ നടപടി സ്റ്റേ ചെയ്യാൻ നിയമപരമായി തങ്ങൾക്ക് കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വെള്ളിയാഴ്ച കോൺഗ്രസ് നേതാവ് ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്നിവർ സമർപ്പിച്ച റിട്ട് ഹർജികൾ പരിഗണിച്ചു കൊണ്ടാണ് , വ്യാഴാഴ്ച കേന്ദ്ര സർക്കാർ നിയോഗിച്ച പാനൽ തിരഞ്ഞെടുത്ത രണ്ട് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സ്റ്റേ ചെയ്യേണ്ടതില്ലെന്ന് വിധിച്ചത്.
“സാധാരണമായും പൊതുവെയും ഞങ്ങൾ ഒരു ഇടക്കാല ഉത്തരവിലൂടെ ഒരു നിയമം സ്റ്റേ ചെയ്യാറില്ല. 2023 ലെ നിയമം അനുസരിച്ച് നടത്തിയ നിയമനങ്ങൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ബെഞ്ച് പറഞ്ഞു. 2023 ലെ നിയമം പ്രകാരം ഇലക്ഷൻ കമ്മീഷ്ണർ തിരഞ്ഞെടുപ്പിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു.
മുൻ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഓഫീസർമാരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സന്ധുവിനെയും വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയാണ് ഇവരെ തിരഞ്ഞെടുത്തത്.
ഫെബ്രുവരി 14 ന് അനുപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും അരുൺ ഗോയലിൻ്റെ പെട്ടെന്നുള്ള രാജിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ രണ്ട് ഒഴിവുകൾ ഉണ്ടായത്.
Discussion about this post