കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കുന്നത് എന്തിനെന്ന് പ്രമുഖ പത്രപവര്‍ത്തകനും കോളമിസ്റ്റും സൗദി ഗസറ്റ് പത്രാധിപരുമായ ഖാലിദ് അല്‍ മഈന. തലയും മുഖവും മറയ്ക്കുന്നതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം ഒരു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
തലയും മുഖവും മറയ്ക്കുന്നതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല. അത് ചില പ്രദേശങ്ങളിലെ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. അറേബ്യയിലെ സ്ത്രീകള്‍ മുഖം മറക്കുന്നു എന്നതുകൊണ്ട് കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ ഗള്‍ഫ് സ്ത്രീകളാവാന്‍ ശ്രമിക്കേണ്ട കാര്യമില്ല- അദ്ദേഹം പറയുന്നു.
മതം തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. ആത്മീയതയാണ് മതത്തേക്കാള്‍ പ്രധാനം. നിങ്ങള്‍ ഏതു മതക്കാരനാണ് എന്നത് എനിക്ക് പ്രശ്നമല്ല. നിങ്ങള്‍ എന്നോട് എങ്ങിനെ പെരുമാറുന്നു എന്നതാണ് പ്രധാനം. പ്രവാചകന് മുഹമ്മദ് നബി പഠിപ്പിച്ചതും അതാണെന്നും അദ്ദേഹം പറഞ്ഞു.
1980 വരെ അറബ് മുസ്ലിം ലോകം മതേതരമായിരുന്നു. അഫ്ഗാന് യുദ്ധത്തോടെ മൗലവിമാര്‍ മതം ഹൈജാക്ക് ചെയ്തൂ. കേരളത്തില്‍ നിന്നു വരുന്ന ചിലര്‍ ഇതാണ് മതമെന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍ ഇപ്പോഴും അറബ് ലോകം പൊതുവെ മതേതരമാണ്. സദ്ദാം ഹുസൈന്റ വിദേശകാര്യ മന്ത്രി താരിഖ് അസീസ് ക്രിസ്ത്യാനി ആയിരുന്നു.
സൗദിയില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുന്നുണ്ട്. സര്‍ക്കാരിന്റെ 50 അംഗ കേന്ദ്ര ഉപദേശക സമിതിയില്‍ 30 പേര് സ്ത്രീകളാണ്. 20 മുന്‍സിപ്പല്‍ സീറ്റില്‍ സ്ത്രീകളാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും ഖാലിദ് അല്‍ മഈന ചൂണ്ടിക്കാട്ടി.
Discussion about this post