പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ചില്ലിക്കൊമ്പൻ എന്ന ആനയാണ് ഇറങ്ങിയത്. നാട്ടുകാർ ബഹളംവച്ചതോടെ ആന ജനവാസ മേഖലയിൽ നിന്നും തിരികെ പോയി.
വൈകീട്ടോടെയായിരുന്നു സംഭവം. എവിടി ഫാക്ടറിക്ക് സമീപമാണ് ആന എത്തിയത്. ഇവിടുത്തെ ലൈറ്റുകൾ ആന തകർത്തു. ഇതോടെ നാട്ടുകാർ ബഹളംവച്ച് തുരത്തുകയായിരുന്നു. നാട്ടുകാരാണ് ഈ ആനയ്ക്ക് ചില്ലിക്കൊമ്പൻ എന്ന പേര് നൽകിയത്.
ചില്ലിക്കൊമ്പൻ ഇടയ്ക്ക് ജനവാസമേഖലകളിൽ എത്താറുണ്ട്. എന്നാൽ നാട്ടുകാർക്ക് കാര്യമായ പ്രയാസം ഒന്നും ആന ഉണ്ടാക്കാറില്ല. നേരത്തെ ചക്കയുടെയും മാങ്ങയുടെയുമെല്ലാം സീസണിലാണ് ആന ഇവിടെയെത്താറുള്ളത്. എന്നാൽ അടുത്തിടെയായി ആന നിരന്തരം ജനവാസ മേഖലയിൽ എത്താറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Discussion about this post