ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേം മോദി കാ പരിവാർ ഹും എന്ന പ്രചാരണ ഗാനം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. മേരാ ഭാരത് മേരാ പരിവാർ എന്ന് അദ്ദേഹം എക്സിൽ കുറിക്കുകയും ചെയ്തു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ഇന്ത്യയുടെ സ്ഥിതിഗതികൾ എങ്ങനെ മെച്ചപ്പെട്ടുവെന്നതാണ് പ്രചാരണ ഗാനം. മൂന്ന് മിനിറ്റും , 13 സെക്കന്റുമാണ് വീഡിയോയുടെ ദൈർഘ്യം. ഹർ ഘർ നാൽ സ്കീം, പ്രധാനമന്ത്രി ഉജ്ജ്വല യോജന , ആവാസ് യോജന, തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളെയാണ് വീഡിയോയിൽ കാണിക്കുന്നത്. കൂടാതെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കുന്നതും ഇതിൽ കാണാൻ സാധിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭാ തിരഞ്ഞെടുപ്പ്് തീയ്യതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് പ്രാചരണ ഗാനം പുറത്തുവിട്ടത്. വീഡിയോ ഇരു കൈ നീട്ടിയാണ് ജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.
Discussion about this post