തൃശ്ശൂർ : വയനാട് നിന്നും കഴിഞ്ഞ ദിവസം കാണാതായ പെൺകുട്ടിയെ തൃശ്ശൂരിൽ കണ്ടെത്തി. വയനാട് പനമരം പരക്കുനിയിൽ നിന്നുമാണ് എട്ടാം ക്ലാസുകാരി ആയ പെൺകുട്ടിയെ കാണാതായിരുന്നത്. കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ ആണ് കുട്ടിയെ കൂട്ടുകാരിയുടെ മാതാപിതാക്കളോടൊപ്പം തൃശൂരിൽ നിന്നും കണ്ടെത്തിയത്.
എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയെ കൂട്ടുകാരിയുടെ മാതാപിതാക്കൾ തട്ടിക്കൊണ്ടുപോയത് ആണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കൂട്ടുകാരിയുടെ അമ്മയായ തങ്കമ്മ ഇവരുടെ രണ്ടാം ഭർത്താവ് വിനോദ് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ തൃശ്ശൂരിലെ പാലപ്പെട്ടിവളവിൽ ഉണ്ടെന്ന് കണ്ടെത്തിയത്.
മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനാണ് തങ്കമ്മക്കും വിനോദിനും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാടോടികളായ ഇവർ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ വീടിനു സമീപത്തെ ബന്ധുവീട്ടിൽ വന്ന് താമസിച്ചുള്ള പരിചയമാണ് കുട്ടിയുമായി ഉണ്ടായിരുന്നത്. ഭിക്ഷാടന മാഫിയകൾക്ക് കൈമാറാൻ വേണ്ടിയാണോ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post