Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സുരേഷ് ഗോപി നൽകിയ കിരീടം പള്ളിക്കാർ അറിയാതെ പുറത്തു കൊണ്ടുപോയി പരിശോധിച്ചു; ഫലം സുരേഷ് ഗോപിക്ക് അനുകൂലമായതോടെ മിണ്ടാതെ തിരിച്ചുവച്ചു

പള്ളിക്കമ്മിറ്റി അറിയാതെ കിരീടം പുറത്തുകൊണ്ടുപോയതിൽ വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിശ്വാസികൾ

by Brave India Desk
Mar 19, 2024, 03:39 pm IST
in News
Share on Facebook
Tweet
WhatsApp
Telegram

തൃശൂർ :  തൃശൂരിൽ ലൂർദ് പള്ളിയിൽ ബിജെപി നേതാവ് സുരേഷ് ഗോപി നൽകിയ സ്വർണ കിരീടം പള്ളിക്കാർ അറിയാതെ സിപിഎം കൗൺസിലറും സംഘവും പുറത്തുകൊണ്ടു പോയി പരിശോധിച്ചെന്ന് ആരോപണം.  പരിശോധന ഫലം സുരേഷ് ഗോപിക്ക് അനുകൂലമായതോടെ ഉദ്ദേശ്യം പരാജയപ്പെട്ടു. വിവരം പുറത്തറിയാതെ കിരീടം തിരിച്ച് പള്ളിയിലെത്തിച്ചു. പള്ളിയുടെ ചുമതലയുള്ള സിപിഎം പ്രവർത്തകനും തൃശൂരിലെ പ്രമുഖ സിപിഎം നേതാവും ചേർന്നാണ് കൃത്യം നടത്തിയത്. നഗരത്തിലെ പ്രമുഖ ജ്വല്ലറിയിൽ വെച്ച് കിരീടം പരിശോധിക്കുന്നതിന്റെ ചിത്രം പുറത്തുവന്നു.

ലൂർദ് പള്ളിയിൽ സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിൽ സംശയം പ്രകടിപ്പിച്ച് വിവാദമാക്കിയതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്കെതിരെ ക്രിസ്ത്യാനികൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കിരീടത്തിന്റെ കാര്യത്തിൽ ഇല്ലാത്ത ഒരു അവകാശവാദവും താൻ ഉന്നയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപിയും കിരീടം പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് ലൂർദ് പള്ളി അധികൃതരും വ്യക്തമാക്കിയതോടെ വിവാദം അവസാനിക്കുകയായിരുന്നു.

Stories you may like

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

ഇതിനിടെയാണ് പള്ളി അധികൃതർ അറിയാതെ കിരീടം പുറത്തുകൊണ്ടു പോയി പരിശോധിച്ചെന്ന വാർത്ത പുറത്ത് വരുന്നത്. പള്ളിയുടെ ചുമതലയിലുള്ള സിപിഎം പ്രവർത്തകനായ കൈക്കാരനാണ് ‌ഇതിനു മുൻകൈ എടുത്തത്. പ്രമുഖ സിപിഎം കൗൺസിലറും ഇ.ഡി അന്വേഷണം നേരിടുന്നയാളുമായ നേതാവിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത് ചെയ്തത്. എന്നാൽ കിരീടം പരിശോധിച്ചപ്പോൾ സുരേഷ് ഗോപിക്ക് അനുകൂലമായിരുന്നു പരിശോധന ഫലം. ഇതോടെ സിപിഎം കൗൺസിലർ വെട്ടിലായി. ഫലം പുറത്തുവന്നാൽ സുരേഷ് ഗോപിക്ക് അനുകൂലമായി ജനവികാരം ഉണ്ടാകുമെന്നതിനെ തുടർന്ന് ആരും അറിയാതെ വിഷയം ഒതുക്കാനാണ് ശ്രമിച്ചത്. എന്നാൽ ജ്വല്ലറിയിൽ കിരീടം പരിശോധിക്കുന്നതിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ വിശ്വാസികൾക്കിടയിൽ പ്രതിഷേധം ഉയർന്നു.

പള്ളിയുടെ അനുമതി ഇല്ലാതെ സിപിഎം നേതാവ് ലൂർദ് മാതാവിന്റെ കിരീടം പുറത്തുകൊണ്ടു പോയതിൽ ശക്തമായ പ്രതിഷേധമാണ് വിശ്വാസികൾക്കിടയിൽ പുകയുന്നത്. കിരീടം പരിശോധിക്കേണ്ടെന്ന് പള്ളിക്കമ്മിറ്റി തീരുമാനിച്ചതിനെ മറികടന്നാണ് , ഭക്തൻ നേർച്ച നൽകിയ കിരീടം പരിശോധിക്കാൻ കൊണ്ടുപോയത്. ഇത് വിശ്വാസികളെയും പള്ളിയേയും അവഹേളിക്കുന്നതിനു തുല്യമാണെന്നാണ് ആരോപണം. വിഷയത്തെക്കുറിച്ച് അറിവില്ലെന്നാണ് പുറത്തുവന്ന ചിത്രത്തിൽ ഉൾപ്പെട്ട ജ്വല്ലറിയുടെ വിശദീകരണം. അതേസമയം സംഭവത്തിൽ ആരോപണ വിധേയനായ സിപിഎം കൗൺസിലർ കരുവന്നൂർ കേസിൽ അറസ്റ്റിലായ പി./ സതീഷ്കുമാറുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്.

Tags: CouncillorLOORD CHURCHsuresh gopicpim
Share99
Tweet
Send
Share

Latest stories from this section

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’;  ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

Latest News

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’;  ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’; ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

സഞ്ജുവിന്റെ സ്ഥിരതയും മികച്ച ബാറ്റിംഗും ടീമിലെ സ്ഥാനം സുരക്ഷിതമാക്കിയെന്ന് ആകാശ് ചോപ്ര’; അഫ്ഗാനെതിരായ പരമ്പരയിലെ പ്രകടനത്തെ പ്രശംസിച്ച് മുൻ താരം

സഞ്ജുവിന്റെ സ്ഥിരതയും മികച്ച ബാറ്റിംഗും ടീമിലെ സ്ഥാനം സുരക്ഷിതമാക്കിയെന്ന് ആകാശ് ചോപ്ര’; അഫ്ഗാനെതിരായ പരമ്പരയിലെ പ്രകടനത്തെ പ്രശംസിച്ച് മുൻ താരം

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology