ഇന്ത്യൻ സിനിമയിൽ തിരക്കുള്ള നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. 2005 ൽ ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ തമന്ന ഇന്ന് ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നായികയായി മാറിയിരിക്കുകയാണ്.ചുരുങ്ങിയ കാലത്തിനുള്ളിൽ ധാരാളം ആരാധകരെ നേടിയെടുത്ത നടി തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ്. ഇന്ന് ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലുമെല്ലാം നിറസാന്നിധ്യമാണ് തമന്ന.
തമന്നയുടെ ഓൺ സ്‌ക്രീൻ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീൻ ജീവിതവും വാർത്തകളിൽ ഇടം നേടാറുണ്ട്. സിനിമയിൽ നിന്നും മോശം അനുഭവങ്ങളും നടിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ തമന്നയ്ക്ക് സംവിധായകനിൽ നിന്നും മുഖത്ത് അടി കിട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്.
എന്നാൽ തമന്ന സംവിധായകൻ മർദ്ദിച്ചതിൽ യാതൊരു പ്രതികരണം പോലും നടത്തിയില്ല എന്നതാണ് വസ്തുത. തല്ല് കിട്ടിയിട്ടും തമന്ന അനങ്ങിയില്ല. തല്ലിയ സംവിധായകൻ തമന്നയുടെ അടുത്ത സുഹൃത്തായിരുന്നു. ഇരുവരും മുമ്പ് ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു. അതിനാൽ തമന്ന അന്ന് ഒന്നും മിണ്ടാതെ തന്റെ രംഗം അഭിനയിച്ച് തീർത്ത് പോവുകയായിരുന്നു. എന്നാൽ ഇതിന് മൗനപ്രതികാരമാണ് നടി ചെയ്തത് പിന്നീടൊരിക്കലും തമന്ന ആ സംവിധായകനൊപ്പം സിനിമ ചെയ്തിട്ടില്ല. അതുമാത്രമല്ല ഈ സംഭവത്തെക്കുറിച്ച് പ്രതികരണം നടത്താനും പിൽക്കാലത്ത് നടി തയ്യാറായില്ല. ബിഗ് സ്‌ക്രീനിന് പുറമെ ഒടിടിയിലും തമന്ന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ തമന്നയുടെ വ്യക്തി ജീവിതവും വാർത്തകളിൽ ഇടം നേടാറുണ്ട്.












