ന്യൂഡൽഹി: വ്യാജ ലൈംഗിക പീഡന പരാതികളിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്ന നിരപരാധികൾക്ക് ആശ്വാസമായി സുപ്രീം കോടതി. പീഡന പരാതി വ്യാജമാണെന്ന് കണ്ടാൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നയാളുടെ വിവരങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്ന നടപടികൾക്കാണ് സുപ്രീം കോടതി തുടക്കമിട്ടിരിക്കുന്നത്. ഇത്തരം കേസുകളിൽ ഇനി മുതൽ പ്രതിയുടെ സ്ഥാനത്ത് എക്സ് എന്ന് മാത്രമായിരിക്കും രേഖപ്പെടുത്തുക.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പ്രതിചേർക്കപ്പെട്ട വ്യക്തിക്കെതിരെയുള്ള എഫ്.ഐ.ആർ കഴിഞ്ഞദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഈ ഉത്തരവിൽ പ്രതിയെ ‘എക്സ്’ എന്നും, പരാതിക്കാരിയെ ‘എ’ എന്നുമാണ് സുപ്രീം കോടതി സംബോധന ചെയ്തത്. ജസ്റ്റിസ് ബി.ആർ.ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഈ നടപടി.
Discussion about this post