Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രശ്ന പരിഹാരമായി; കർണാടകയിൽ ജെഡിഎസിന് 3 സീറ്റുകൾ നൽകി ബിജെപി

by Brave India Desk
Mar 20, 2024, 12:01 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗളൂരു; കർണാടകയിൽ ജെഡിഎസുമായുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി ബിജെപി. സംസ്ഥാനത്തെ 28 ലോക്സഭാ സീറ്റുകളിൽ മൂന്നെണ്ണത്തിൽ ജനതാദൾ എസ് മത്സരിക്കും. ജെഡിഎസിന്റെ ശക്തി കേന്ദ്രങ്ങളായ ഹാസൻ, മാണ്ഡ്യ, കോലാർ എന്നീ മണ്ഡലങ്ങളിൽ നിന്നാകും എച്ച് ഡി കുമാരസ്വാമിയുടെ പാർട്ടി ജനവിധി തേടുക. ഇത് കൂടാതെ ബംഗളൂരു റൂറലിൽ ജെഡിഎസ് നോമിനിയായ ഡോ. സി എൻ മഞ്ജുനാഥ് ബിജെപി ചിഹ്നത്തിൽ മത്സരിക്കും.

ബംഗളൂരുവിലെ പ്രമുഖ കാർഡിയോളജിസ്റ്റായ മഞ്ജുനാഥ്, ജെഡിഎസ് സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ മകളുടെ ഭർത്താവാണ്. കർണാടകയിലെ 20 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചതിനെ തുടർന്ന് ബിജെപി-ജെഡിഎസ് സഖ്യത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഹാസൻ, മാണ്ഡ്യ സീറ്റുകൾക്കൊപ്പം ജെഡിഎസ് കോലാർ കൂടി ചോദിച്ചതോടെ സീറ്റ് വിഭജന ചർച്ചകൾ നീണ്ടു പോകുകയായിരുന്നു. കോലാർ മണ്ഡലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് ജെഡിഎസ് നേതാവ് കുമാരസ്വാമി സ്വീകരിച്ചത്. ഒടുവിൽ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ജെഡിഎസ് മുന്നോട്ടു വെച്ച ആവശ്യം ബിജെപി അംഗീകരിക്കുകയായിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

Stories you may like

‘വിജയം വിനയത്തോടെയാകണം’; പ്രധാൻ്റെ രാജി ആഘോഷമാക്കിയ സിജെപിക്കാർക്ക് പരോക്ഷ താക്കീതുമായി സോനം വാങ്ചുക്!

‘അബദ്ധം പറ്റി, ക്ഷമിക്കണം’; പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ക്ഷമാപണവുമായി മെറ്റ

മാണ്ഡ്യയിൽ നിന്നുള്ള നിലവിലെ എംപിയും നടിയുമായ സുമലതയ്ക്ക് ബിജെപി ചിക്കബല്ലാപൂർ സീറ്റ് നൽകുമെന്നാണ് സൂചന. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെയാണ് സുമലത സ്വതന്ത്ര സ്ഥാനാർത്ഥിയായി മാണ്ഡ്യയിൽ നിന്ന് ജയിച്ചത്. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെയാണ് സുമലത തോൽപ്പിച്ചത്. അന്തരിച്ച കന്നഡ സൂപ്പർ താരം അംബരീഷിന്റെ ഭാര്യയാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുമലത. എന്നാൽ, ഇത്തവണ ജെഡിഎസ് എൻഡിഎ പാളയത്തിൽ എത്തിയതോടെ മാണ്ഡ്യ സീറ്റ് ജെഡിഎസ് ആവശ്യപ്പെടുകയായിരുന്നു. വൊക്കലിഗ വിഭാഗക്കാർക്കിടയിൽ നിർണായക സ്വാധീനമുള്ള പാർട്ടിയാണ് ജനതാദൾ എസ്. ഓൾഡ് മൈസൂർ, ബംഗളൂരു മേഖലകളിലാണ് അവരുടെ പ്രധാന ശക്തി. ഇത് കൂടാതെ കർണാടകയിലെ മറ്റ് മേഖലകളിലും മോശമില്ലാത്ത സ്വാധീനം ജെഡിഎസിനുണ്ട്. ജെഡിഎസിന്റെ പിന്തുണ കൂടി ലഭ്യമാകുമ്പോൾ കർണാടകയിൽ ഇത്തവണ മികച്ച മുന്നേറ്റം ഉണ്ടാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 28ൽ 25 സീറ്റുമായി കർണാടക ബിജെപി തൂത്തുവാരിയിരുന്നു. ബിജെപി പിന്തുണയോടെ മാണ്ഡ്യയിൽ നിന്ന് സുമലത സ്വതന്ത്രയായി വിജയിക്കുകയും ചെയ്തു. കർണാടകയിൽ ആഞ്ഞടിച്ച ബിജെപി തരംഗത്തിൽ കോൺഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

Tags: BJP2024 Lok Sabha Election
Share1TweetSendShare

Latest stories from this section

പാറ്റ സമരപ്പന്തലിൽ കൊലപാതകികളും പോക്സോ പ്രതികളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

പാറ്റ സമരപ്പന്തലിൽ കൊലപാതകികളും പോക്സോ പ്രതികളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ബാങ്ക് ഓഫ് ബറോഡയിൽ വൻ ഡാറ്റാ ചോർച്ച? 1TB വിവരങ്ങൾ ഡാർക്ക് വെബിൽ; ഉപഭോക്താക്കൾ അറിയേണ്ട പ്രധാന കാര്യങ്ങളും മുൻകരുതലുകളും!

ബാങ്ക് ഓഫ് ബറോഡയിൽ വൻ ഡാറ്റാ ചോർച്ച? 1TB വിവരങ്ങൾ ഡാർക്ക് വെബിൽ; ഉപഭോക്താക്കൾ അറിയേണ്ട പ്രധാന കാര്യങ്ങളും മുൻകരുതലുകളും!

പ്രതിരോധത്തിലും ആണവോർജ്ജത്തിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുഎസും ; ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ധാരണ

പ്രതിരോധത്തിലും ആണവോർജ്ജത്തിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുഎസും ; ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ധാരണ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

Discussion about this post

Latest News

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

‘കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു, ബാറുകളിൽ ബട്ടൺ ക്യാമറ വെക്കും’; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി 

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരി 14കാരനെയും ഉപദ്രവിച്ചു; സ്ഥിരം ക്രിമിനലെന്ന് വിവരം

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

20 ദിവസത്തെ നിരാഹാരം, ആരോഗ്യനില വഷളായിട്ടും ആശുപത്രിയിലും ചികിത്സ നിരസിച്ച് സോനം വാങ്ചുക്

‘വിജയം വിനയത്തോടെയാകണം’; പ്രധാൻ്റെ രാജി ആഘോഷമാക്കിയ സിജെപിക്കാർക്ക് പരോക്ഷ താക്കീതുമായി സോനം വാങ്ചുക്!

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ജാപ്പനീസ് തീരങ്ങളെ വിറപ്പിച്ച് അതിശക്തമായ ഭൂകമ്പം ; സുനാമി മുന്നറിയിപ്പ്

‘കൃത്രിമ സൂര്യൻ’ യാഥാർത്ഥ്യത്തിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ കാന്തം നിർമ്മിച്ച് ചൈന!!

‘കൃത്രിമ സൂര്യൻ’ യാഥാർത്ഥ്യത്തിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ കാന്തം നിർമ്മിച്ച് ചൈന!!

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘അബദ്ധം പറ്റി, ക്ഷമിക്കണം’; പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ക്ഷമാപണവുമായി മെറ്റ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies