തൃശ്ശൂർ : കെ മുരളീധരനെ കോൺഗ്രസുകാർ കുഴിയിൽ ചാടിച്ചതാണെന്ന് പത്മജ വേണുഗോപാൽ. തൃശ്ശൂർകാർ കരുണാകരന്റെ മക്കളെ ഒരിക്കലും ചെയ്യിപ്പിക്കാറില്ല. തൃശ്ശൂരിൽ സ്ഥാനാർത്ഥിയാക്കിയതിലൂടെ കോൺഗ്രസ് മുരളീധരനെ കുരുതി കൊടുക്കുകയാണ് ചെയ്തത് എന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പത്മജ രൂക്ഷവിമർശനമുന്നയിച്ചു. ഇനി തന്റെ മാതാപിതാക്കളെ പറ്റി രാഹുൽ മാങ്കൂട്ടത്തിൽ എന്തെങ്കിലും പറഞ്ഞാൽ തന്റെ സ്വഭാവം ഇതുപോലെ ആയിരിക്കില്ല എന്ന് പത്മജ മുന്നറിയിപ്പ് നൽകി.
നിലവിലെ നേതാക്കന്മാർ മാറാതെ കോൺഗ്രസ് ഗതി പിടിക്കില്ല എന്നും പത്മജ വ്യക്തമാക്കി. കോൺഗ്രസിൽ സ്ത്രീകൾ സങ്കടങ്ങളും സ്വാതന്ത്ര്യമില്ലായ്മയും മാത്രമാണ് അനുഭവിക്കുന്നത്. അങ്ങനെയുള്ള എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് താൻ ബിജെപിയിലേക്ക് വന്നത്. കോൺഗ്രസ് ഇപ്പോഴും കൽക്കരി വണ്ടിയിൽ നിൽക്കുമ്പോൾ ബിജെപി വളരെ അച്ചടക്കമുള്ള പാർട്ടിയാണെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി.
Discussion about this post