എടപ്പാൾ: അമിത വേഗത്തിൽ വന്ന കെ എസ് ആർ ടി സി ബസ്സും പിക്ക് അപ്പ് കൊറിയർ വാഹനവും കൂട്ടിയിടിച്ച് പിക്ക് അപ്പ് ഡ്രൈവർ മരിച്ചു. എടപ്പാൾ മേൽപ്പാലത്തിന് മുകളിൽ വച്ചായിരുന്നു സംഭവം.
വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിക്കപ്പ് ഡ്രൈവർ രാജേന്ദ്രൻ ആണ് അപകടത്തിൽ മരിച്ചത്.
അതി ശക്തമായ ഇടിയുടെ ആഘാതത്തിൽ തകർന്ന പിക്ക് അപ്പ് വാനിനുള്ളിൽ കുടുങ്ങിപ്പോയ രാജേന്ദ്രനെ രണ്ട് മണിക്കൂർ നേരത്തെ പ്രേയത്നത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. പിക്ക് അപ്പ് വാൻ പുറകോട്ട് എടുത്തതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. കെഎസ്ആർടിസി ബസ് അമിത വേഗത്തിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു
Discussion about this post