തൃശ്ശൂർ: എടപ്പാളിൽ കെ.എസ്.ആർ.ടി.സി ബസും സ്വിഫ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. പാലക്കാട് സ്വദേശി രാജൻ ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ എടപ്പാൾ മേൽപാലത്തിന് മുകളിലായിരുന്നു അപകടം ഉണ്ടായത്. കെഎസ്ആർടി ബസും എതിരെ വരികയായിരുന്നു പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാജൻ പിക്കപ്പ് വാൻ ഡ്രൈവർ ആയിരുന്നു.
പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. അപകടത്തിൽ തിരുവനന്തപുരം സ്വദേശിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇയാളെ ലൈഫ് കെയർ ഐ.സി.യു ആംബുലൻസ് പ്രവർത്തകർ ചേർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.












