ലക്നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം. രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ മുതൽ മാർച്ച് 20 വരെ
1 കോടി 12 ലക്ഷം ഭക്തർ അയോധ്യ സന്ദർശിച്ചതായി സംസ്ഥാന ടൂറിസം വകുപ്പ്. ചൊവ്വാഴ്ച ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന ഉത്സവങ്ങളിലും നിരവധി ഭക്തർ എത്തുന്നുണ്ട്, ഈ സംഖ്യ ഇനിയും വർദ്ധിക്കുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ അധികം വർദ്ധിച്ചതായി സംസ്ഥാനത്തെ ടൂറിസം വകുപ്പ് അറിയിച്ചു.
ടൂറിസം വകുപ്പിന്റെ കണക്കുകൾ അനുസരിച്ച് 2017ന് ശേഷം അയോധ്യയിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനാവാണ് ഉണ്ടായിട്ടുള്ളത്. 2017 ൽ ആകെ 1,78,57,858. ഭക്തർ അയോദ്ധ്യ സന്ദർശിച്ചു. ഇവരിൽ 1,78,32,717 ഇന്ത്യക്കാരും 25,141 വിദേശികളും ഉൾപ്പെടുന്നു.
രാവിലെ 6.30നാണ് ക്ഷേത്രം തുറക്കുന്നത്. ഉച്ചയ്ക്ക് 12. മണി വരെ ദർശനത്തിന് അവസരമുണ്ടാകും. ഉച്ചതിരിഞ്ഞ് 2.30ന് രാമക്ഷേത്രം വീണ്ടും തുറക്കും രാത്രി 10 മണി വരെ ഭക്തർക്ക് ക്ഷേത്ര ദർശനം നടത്താൻ അവസരമുണ്ടാകും.
ദർശന പ്രധാനമായ ആറ് ആരതികളാണ് രാമക്ഷേത്രത്തിലുള്ളത്. രാവിലെ മൂന്ന് ആരതിയും ഉച്ചയ്ക്ക് ശേഷം മൂന്ന് ആരതികളുമാണ് നടക്കുന്നത്.പുലർച്ചെ 4.30നാണ് മംഗള ആരതി നടക്കുന്നത്. രാവിലെ 6.30 മുതൽ 7 മണിവരെയാണ് ശൃംഗാർ ആരതി നടക്കുന്നത്.11.30ക്ക് ഭോഗ് ആരതി നടക്കും.
ഉച്ചതിരിഞ്ഞ് 2.30ന് മദ്ധ്യാഹ്ന ആരതി.സന്ധ്യയ്ക്ക് 6.30ന് സന്ധ്യാ ആരതിയും.രാത്രി 8.30 മുതൽ 9.00 വരെ ശയൻ ആരതിയും നടക്കും
Discussion about this post