ദിവസം തോറും കേരളത്തിൽ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. പല തരത്തിലുള്ള അസ്വസ്ഥതകളാണ് ചൂട് കൂടുന്നതോടെ നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നത്. അമിതമായ ചൂട് മൂലമുള്ള തളർച്ച കുറയ്ക്കാനായി മതിയായി വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് എപ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനൊപ്പം പുറത്തിറങ്ങുമ്പോൾ ശുചിത്വമുള്ള സ്ഥലത്ത് നിന്നും വെള്ളം കുടിക്കാനും ശീതള പാനീയങ്ങൾ പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കണം.
തൊണ്ടയിലോ നെഞ്ചിലോ വയറ്റിലോ പുകച്ചിൽ, ശരീരത്തിൽ കുരുക്കൾ, ശരീരം ചൂടാവുക, അമിതമായ ആർത്തവ രക്തസ്രാവം, മലത്തിലൂടെ രക്തം കടന്നുപോകുക, മൂത്രമൊഴിക്കുമ്പോൾ പുകയുക എന്നിവ ശരീരത്തിലെ ചൂട് വർദ്ധിക്കുന്നതിന്റെ ചില പ്രധാന ലക്ഷണങ്ങളാണ്.
ചൂട് മൂലമുണ്ടാകുന്ന ഇത്തരം വിഷമതകൾ ഇല്ലാതാക്കാനായി ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവുന്നതാണ്.
ഒരു ടീസ്പൂൺ ചണവിത്തോ കൃഷ്ണ തുളസിയുടെ വിത്തോ 1/4 കപ്പ് വെള്ളത്തിൽ മുക്കിവച്ച് വൈകുന്നേരം ഒരു കപ്പ് പാലിൽ ചേർത്ത് കുടിക്കുക. ഇത് ചൂട് മൂലമുണ്ടാകുന്ന അസ്വസ്തതകൾക്ക് ഒരു പരിധി വരെ പരിഹാരമാകും.
വൈകുന്നേരം ഒരു ടീസ്പൂൺ പനിനീർ സിറപ്പ് ചേർത്ത് ഒരു കപ്പ് പാൽ കുടിക്കുക. ഒരു ടീസ്പൂൺ ചണവിത്ത് അല്ലെങ്കിൽ കൃഷ്ണ തുളസിയുടെ വിത്തും ഇതിൽ ചേർക്കാം.












