പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിൽ മഹിമാ നമ്പ്യാരാണ് നായിക. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്ക് വേണ്ടിയും പ്രേക്ഷകർ കാത്തിരിക്കുകയാണ്. അത്തരത്തിലൊരു അപ്ഡേറ്റിനെ കുറിച്ചാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ പുറത്തു വിട്ടിരിക്കുന്നത്.
മറ്റൈാന്നുമല്ല, ജയ് ഗണേഷിലെ ആദ്യ ഗാനം നാളെ ആറ് മണിക്ക് പുറത്തു വിടുമെന്ന വാർത്തയാണ് ഉണ്ണി മുകുന്ദൻ അറിയിച്ചിരിക്കുന്നത്.
ഏപ്രിൽ പതിനൊന്നിനാണ് ചിത്രം തീയറ്ററുകളിലെത്തുക. നിരവധി അതിശയിപ്പിക്കുന്ന സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. കുട്ടികളെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കുന്നത്.
നീണ്ട ഇടവേളയ്ക്കുശേഷം നടി ജോമോൾ സിനിമയിലേക്ക് തിരികെ എത്തുന്ന ചിത്രം കൂടിയാണ് ജയ് ഗണേഷ്. ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
Discussion about this post