നിങ്ങൾക്ക് ഒരു ലോണെടുക്കണമെങ്കിൽ ഏറ്റവും വലിയ കടമ്പയാണ് സിബിൽ സ്‌കോർ എന്നത്. ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യതയുടെ സൂചകമാണ് ക്രെഡിറ്റ് സ്‌കോർ. ട്രാൻസ് യൂണിയൻ സിബിൽ, ഹൈ മാർക്ക്, ഇക്വിഫാക്സ്, എക്സ്പീരിയൻ തുടങ്ങിയ ആർബിഐ-രജിസ്റ്റേർഡ് ക്രെഡിറ്റ് ബ്യൂറോകളാണ് ക്രെഡിറ്റ് സ്‌കോർ നൽകുന്നത്.
300 മുതൽ 900 വരെയാണ് ഒരു വ്യക്തിയുടെ സിബിൽ സ്‌കോർ. 700ന് മുകളിലാണ് ക്രെഡിറ്റ് സ്‌കോർ എങ്കിൽ നിങ്ങൾക്ക് വായ്പ കിട്ടാനുള്ള സാധ്യത കൂടുതലാണ്.
വളരെ കുറഞ്ഞ സിബിൽ സ്‌കോർ ഉള്ളവർക്ക് ലോൺ ലഭ്യമാകില്ല. ഇങ്ങനെ കുറഞ്ഞ സ്‌കോർ ഉള്ളവർ എത്രയും പെട്ടെന്ന് ക്രെഡിറ്റ് സ്‌കോർ ഉയർത്താൻ ശ്രമിക്കണം. അതിനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ലോണുകൾ കൃത്യമായി അടക്കുക എന്നതാണ്. ക്രെഡിറ്റ് വിനിയോഗ അനുപാതം മെച്ചപ്പെടുത്തുന്നതും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്തും.
നിങ്ങളുടെ ക്രെഡിറ്റ് കാർഡ്, അല്ലെങ്കിൽ മറ്റേതെങ്കിലും ഇഎംഐ കാർഡുകളുടെ വിനിയോഗ അനുപാതം 30 ശതമാനത്തിലെങ്കിലും നിർത്താൻ ശ്രദ്ധിക്കുക. അതായത്, ഇപ്പോൾ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലിമിറ്റ് 10000 രൂപയാണെങ്കിൽ, അതിലെ മുഴുവൻ തുകയും നിങ്ങൾ വിനിയോഗിച്ചാൽ, നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗ അനുപാതം 10 ശതമാനം ആണ്. അതിനാൽ തന്നെ ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അതിലെ 70 ശതമാനം മാത്രം ലിമിറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
എന്നാൽ, എങ്ങനെയാണ് നമുക്ക് ഈ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാനാകുക… ഒരു ഫീസും നൽകാതെ നമുക്ക് ഇപ്പോൾ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാം.. എന്നാൽ, വർഷത്തിലൊരിക്കൽ മാത്രമേ ഇങ്ങനെ ഫീസ് നൽകാതെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാൻ കഴിയൂ.
ഇതിനായി ആദ്യം www.cibil.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം.
വെബ്സൈറ്റിന്റെ ഹോം പേജിൽ നൽകിയിരിക്കുന്ന. ‘സൗജന്യ CIBIL സ്‌കോറും റിപ്പോർട്ടും നേടൂ’ എന്ന ഓപ്ഷൻ ക്ലിക് ചെയ്യണം.
ഇമെയിൽ ഐഡി, പേര്, അവസാന നാമം, പാസ്പോർട്ട് നമ്പർ, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ് നമ്പർ, ജനന തീയതി, മൊബൈൽ നമ്പർ തുടങ്ങിയ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
ഐഡന്റിറ്റി തെളിയിക്കാനായി ഒരു സ്ഥിരീകരണ ഘട്ടമുണ്ട് ഇതിന് സാധാരണയായി ഒ ടി പിയാണ് ഉപയോഗിക്കുന്നത്.
പരിശോധിച്ചുറപ്പിക്കൽ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, ക്രെഡിറ്റ് റിപ്പോർട്ടിനൊപ്പം നിങ്ങളുടെ സിബിൽ സ്‌കോറും കാണാനാകും.
ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഒരാൾക്ക് അനുയോജ്യമായ വായ്പയ്ക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കും.
Discussion about this post