Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

എഐയുടെ ദാഹം തീർക്കാൻ പുഴകൾ വറ്റുമോ? ഓരോ സെർച്ചിനും കുടിക്കുന്നത് ലിറ്ററുകണക്കിന് വെള്ളം; ഗൂഗിൾ മാത്രം മുക്കിയത് 600 കോടി ഗാലൻ; ഭീഷണിയായി എഐയുടെ ദാഹം

by Brave India Desk
Feb 20, 2026, 11:16 am IST
in International, Technology
Share on Facebook
Tweet
WhatsApp
Telegram

നമ്മൾ സ്ക്രീനിൽ കാണുന്ന ഡിജിറ്റൽ ലോകം ഇത്ര സുഗമമായി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കൂറ്റൻ ഗോഡൗണുകളിൽ രാപ്പകൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് സെർവറുകളാണ് ഇതിന് പിന്നിൽ. എന്നാൽ ഈ സെർവറുകളെ തണുപ്പിക്കാൻ ഗൂഗിൾ മാത്രം ഒരു വർഷം ഉപയോഗിക്കുന്നത് 610 കോടി ഗാലൻ ശുദ്ധജലമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗൂഗിളിന്റെ 2024-ലെ എൻവയോൺമെന്റൽ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ കമ്പനി തന്നെ സമ്മതിച്ചിരിക്കുന്നത്. മുൻവർഷത്തേക്കാൾ 17 ശതമാനം അധികം ജലമാണ് കഴിഞ്ഞ വർഷം മാത്രം ഗൂഗിൾ ഡാറ്റ സെന്ററുകൾ കുടിച്ചുതീർത്തത്. ഇത് അമേരിക്കയിലെ ഏകദേശം 41 ഗോൾഫ് കോഴ്‌സുകൾ ഒരു വർഷം നനയ്ക്കാൻ ആവശ്യമായ വെള്ളത്തിന് തുല്യമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) യുഗത്തിലേക്ക് ലോകം മാറുന്നതോടെ ഈ മെഷീനുകളുടെ ദാഹം ശമിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായി മാറുകയാണ്. നിങ്ങൾ ഒരു എഐ ചാറ്റ് ബോട്ടിനോട് ഒരു കവിത എഴുതാൻ ആവശ്യപ്പെടുമ്പോഴോ അല്ലെങ്കിൽ ഒരു ചിത്രം നിർമ്മിക്കാൻ ആവശ്യപ്പെടുമ്പോഴോ, ആയിരക്കണക്കിന് പ്രോസസറുകളാണ് ഒരേസമയം പ്രവർത്തിക്കുന്നത്. ഈ പ്രവർത്തനം വലിയ തോതിൽ ചൂട് പുറത്തുവിടുന്നു. ഈ കോടികൾ വിലയുള്ള യന്ത്രങ്ങൾ ഉരുകിപ്പോകാതിരിക്കാൻ ഡാറ്റ സെന്ററുകളിൽ കൂളിംഗ് ടവറുകൾ ഉപയോഗിക്കുന്നു. ചൂടായ പ്രതലങ്ങളിലൂടെ വെള്ളം പമ്പ് ചെയ്ത് ബാഷ്പീകരണത്തിലൂടെയാണ് (Evaporative cooling) ചൂട് കുറയ്ക്കുന്നത്. എന്നാൽ ഈ വെള്ളത്തിന്റെ 80 ശതമാനവും നീരാവിയായി അന്തരീക്ഷത്തിലേക്ക് അപ്രത്യക്ഷമാകുന്നു. ഈ ജലം പിന്നീട് പുനരുപയോഗിക്കാൻ കഴിയില്ലെന്നതാണ് പ്രധാന ഭീഷണി.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

എന്തുകൊണ്ടാണ് ഇതിനായി ശുദ്ധജലം തന്നെ ഉപയോഗിക്കുന്നത് എന്ന ചോദ്യത്തിന് ലളിതമായ ഉത്തരമാണുള്ളത്. സാധാരണ വെള്ളത്തിലുള്ള കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ മിനറലുകൾ വെള്ളം ആവിയാകുമ്പോൾ യന്ത്രങ്ങളിൽ പറ്റിപ്പിടിക്കുകയും ‘ലൈം സ്കെയിൽ’ (Limescale) എന്ന കടുത്ത പാളിയായി മാറുകയും ചെയ്യും. ഇത് വിലകൂടിയ ഹീറ്റ് എക്സ്ചേഞ്ചറുകളെ നശിപ്പിക്കും. മലിനജലം ഉപയോഗിച്ചാൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാകും എന്നതിനാലാണ് ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികൾ മുനിസിപ്പാലിറ്റികൾ വിതരണം ചെയ്യുന്ന ശുദ്ധജലം തന്നെ ഇതിനായി ഉപയോഗിക്കുന്നത്. മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട് പ്രകാരം 2028 ആകുമ്പോഴേക്കും എഐ ഡാറ്റ സെന്ററുകളുടെ ജല ഉപഭോഗം 11 മടങ്ങ് വർദ്ധിക്കും. കുടിവെള്ളത്തിന് ദൗർലഭ്യം നേരിടുന്ന പല പ്രദേശങ്ങളിലും ഇത്തരം ഡാറ്റ സെന്ററുകൾ വരുന്നത് പ്രാദേശിക ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

Tags: AIAI is thirstydrankfresh water
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies