തിംഫു : രണ്ടുദിവസത്തെ സന്ദർശനത്തിനായി ഭൂട്ടാനിൽ എത്തിയിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനായി വൻ ജനക്കൂട്ടം ആണ് ഭൂട്ടാനിൽ തിങ്ങി നിറഞ്ഞിരുന്നത്. ഭൂട്ടാന്റെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ’ നൽകിയാണ് ഭൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ചത്. ഈ ബഹുമതി തന്റെ വ്യക്തിപരമായ നേട്ടമല്ലെന്നും 140 കോടി ഇന്ത്യക്കാരുടെ അഭിമാനമാണെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
” ഈ മഹത്തായ ഭൂമിയിലെ എല്ലാ ഇന്ത്യക്കാർക്കും വേണ്ടി ഞാൻ ഈ ബഹുമതി സ്വീകരിക്കുന്നു. ഭൂട്ടാനും നിങ്ങൾ എനിക്ക് നൽകിയ ബഹുമതിക്കും ഞാൻ ഹൃദയപൂർവ്വം നന്ദി പറയുകയാണ്. പുരാതന കാലം മുതൽ തന്നെ ഒരു പൊതു പൈതൃകം പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഭൂട്ടാനും. 2014 ൽ ഞാൻ ആദ്യമായി പ്രധാനമന്ത്രി ആയപ്പോൾ എന്റെ ആദ്യ വിദേശയാത്രയായി സന്ദർശിച്ചത് ഭൂട്ടാൻ ആയിരുന്നു. 10 വർഷം മുമ്പ് പോലും വളരെ ഊഷ്മളമായ സ്വീകരണം ആയിരുന്നു ഭൂട്ടാനിൽ നിന്നും ലഭിച്ചത്” മോദി വ്യക്തമാക്കി.
“ഭൂട്ടാനിലെയും ഇന്ത്യയിലെയും യുവാക്കളുടെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും സമാനമാണ്. 2047 ഓടെ ഇന്ത്യ ഒരു വികസിത രാജ്യം ആകാൻ ലക്ഷ്യമിടുകയാണ്. അതുപോലെതന്നെ ഭൂട്ടാനും 2034 ഓടെ ഉയർന്ന വരുമാനമുള്ള രാജ്യമായി മാറാൻ ലക്ഷ്യം വയ്ക്കുന്നു. ഭൂട്ടാന്‍റെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ ഓരോ ഘട്ടത്തിലും ഇന്ത്യ നിങ്ങളോടൊപ്പം തന്നെ നിൽക്കും” എന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
Discussion about this post