ന്യൂഡൽഹി: അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ വച്ച് തന്നെ ഡൽഹി സർക്കാരിനെ നയിക്കുമെന്ന ആം ആദ്മി പാർട്ടി നേതാവ് അതിഷിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഗുണ്ടാസംഘങ്ങളെയാകും കെജ്രിവാൾ നയിക്കുക, സർക്കാരിനെയാകില്ലെന്ന് ബിജെപി എംപി മനോജ് തിവാരി തുറന്നടിച്ചു. കെജ്രിവാൾ ഡൽഹിയെ കൊള്ളയടിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റിൽ എല്ലാവരും സന്തോഷവാൻമാരാണ്. അതുകൊണ്ടുതന്നെ ആരും ഈ അറസ്റ്റിനെ കുറിച്ച് ചിന്തിക്കുന്നത് പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഡൽഹിയെ ദുരിതത്തിന്റെ വക്കിൽ എത്തിക്കുന്നതിനാണ് കെജ്രിവാൾ ജീവിതം ഉഴിഞ്ഞുവച്ചത്. ഡൽഹിയിലെ ജനങ്ങൾ കെജ്രിവാളിനെ അത്രമേൽ വെറുക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ അറസ്റ്റിൽ അവർ മധുര വിതരണം നടത്തിയത്. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി എഎപി സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ല. ആകെ ചെയ്തത് സംസ്ഥാനത്തെ കൊള്ളയിച്ച് സ്വന്തം പോക്കറ്റ് നിറയ്ക്കുക മാത്രമാണ്’- മനോജ് തിവാരി ആഞ്ഞടിച്ചു.
മുഖ്യമന്ത്രി സ്ഥാനം രാജി വക്കില്ലെന്നും ജയിലിൽ കിടന്ന് കെജ്രിവാൾ സർക്കാരിനെ നയിക്കുമെന്നും ആവർത്തിച്ച് പറയുന്നവർ ഓർക്കണം, ജയിലിൽ ഗുണ്ടാസംഘങ്ങളെ നയിക്കുന്നതാണ് കേട്ടിട്ടുള്ളത്, സർക്കാരിനെയല്ല. ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ മാദ്ധ്യമ ശ്രദ്ധ നേടുന്നുണ്ടാകാം. എന്നാൽ, സംസ്ഥാനത്തെ പൊതുജനങ്ങൾ അതിനെ കുറിച്ച് സംസാരിക്കുന്നതോ ചിന്തിക്കുന്നതോ പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post