മുംബൈ: സൊമാലിയൻ തീരത്ത് ഓപ്പറേഷനിൽ പിടിയിലായ 35 കടൽക്കൊള്ളക്കാരെയും വഹിച്ചുള്ള യുദ്ധക്കപ്പൽ ഐഎൻഎസ് കൊൽക്കത്ത ശനിയാഴ്ച രാവിലെ മുംബൈയിൽ എത്തിയതായി നാവികസേന അറിയിച്ചു.
തുടർന്ന് ഈ കടൽക്കൊള്ളക്കാരെ മുംബൈ പോലീസിന് കൈമാറി. ഓപ്പറേഷൻ സങ്കല്പിന്റെ ഭാഗമായാണ് ഇന്ത്യയുടെ മറൈൻ കമാൻഡോസ് കടൽകൊള്ളക്കാരെ കീഴടക്കിയത്. ഓപ്പറേഷൻ സങ്കല്പിന്റെ ഭാഗമായി , ഈ മേഖലയിലൂടെ കടന്നുപോകുന്ന നാവികരുടെ സുരക്ഷയ്ക്കും വാണിജ്യ വ്യാപാരത്തിനും വേണ്ടി അറബിക്കടലിലും ഏദൻ ഉൾക്കടലിലും ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.
മാർച്ച് 15 ന് പുലർച്ചെ ആരംഭിച്ച 40 മണിക്കൂറിലധികം നീണ്ട ഓപ്പറേഷനിൽ, ഇന്ത്യൻ നേവിയുടെ ഇൻഫർമേഷൻ ഫ്യൂഷൻ സെൻ്റർ-ഇന്ത്യൻ ഓഷ്യൻ റീജിയൻ യുകെഎംടിഒയിൽ നിന്ന് ലഭിച്ച ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ പൈറേറ്റ് ഷിപ്പ് എക്‌സ്-എംവി റ്യൂനെ ഐ എൻ എസ് കൊൽക്കത്ത തടയുകയും ബന്ദികളെ രക്ഷിക്കുകയുമായിരിന്നു. കടൽക്കൊള്ളക്കാരുടെ ആക്രമണത്തിനും വ്യാപാരികളെ തട്ടിക്കൊണ്ടുപോകലിനും മദർഷിപ്പായി ഉപയോഗിക്കുകയായിരുന്നു എക്‌സ്-എംവി റ്യൂനെ.
പിടികൂടിയ 35 കടൽക്കൊള്ളക്കാരുമായി ഐഎൻഎസ് കൊൽക്കത്ത മാർച്ച് 23 ന് മുംബൈയിലേക്ക് മടങ്ങി, ഇന്ത്യൻ നിയമങ്ങൾ, പ്രത്യേകിച്ച് മാരിടൈം ആൻ്റി പൈറസി ആക്റ്റ് 2022 അനുസരിച്ച് കൂടുതൽ നിയമ നടപടികൾക്കായി കടൽക്കൊള്ളക്കാരെ ലോക്കൽ പോലീസിന് കൈമാറി,” നാവികസേന പറഞ്ഞു.
Discussion about this post