തിരുവനന്തപുരം : 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സിപിഐഎമ്മിനെ സംബന്ധിച്ച് വളരെ നിർണായകമാണെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കിൽ സിപിഐഎമ്മിന് ദേശീയ പദവി നഷ്ടമാകുമെന്ന് എ കെ ബാലൻ ഓർമിപ്പിച്ചു.
ദേശീയ പദവി നഷ്ടപ്പെട്ടാൽ ഇപ്പോഴുള്ള ചിഹ്നം പോകുന്നതാണ്. പിന്നെ അരിവാൾ ചുറ്റികയ്ക്ക് പകരം ഇലക്ഷൻ കമ്മീഷൻ തരുന്നത് വല്ല ഈനാംപേച്ചിയുടെയോ തേളിന്റെയോ എലിപ്പെട്ടിയുടെയോ ഒക്കെ ചിഹ്നം ആയിരിക്കും. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതെന്നും എ കെ ബാലൻ അണികളോട് വ്യക്തമാക്കി.
ഈ ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടാം പിണറായി സർക്കാരിന്റെ നിലനിൽപ്പ് കൂടിയാണെന്നും എ കെ ബാലൻ സൂചിപ്പിച്ചു. പാർട്ടിയെയും ചിഹ്നത്തെയും സംരക്ഷിക്കണം. ചിഹ്നം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും എ കെ ബാലൻ അഭിപ്രായപ്പെട്ടു.
Discussion about this post