Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അഹമ്മദാബാദിൽ ഇന്ന് ‘ബാപ്പു’ ഷോ നടക്കുമോ? കിവി ഓപ്പണർമാരെ വിറപ്പിക്കാൻ ഇന്ത്യക്ക് തന്ത്രമോതി ആക്ഷ ചോപ്ര; പറയുന്നത് ഇങ്ങനെ

by Brave India Desk
Mar 8, 2026, 12:07 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ വരുമ്പോൾ, കിവി ഓപ്പണർമാരെ പൂട്ടാൻ തന്ത്രങ്ങളുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഫിൻ അലൻ, ടിം സീഫെർട്ട് എന്നിവരുടെ ബാറ്റിംഗ് ശൈലിയെ വിശകലനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്.

ഈ ലോകകപ്പിൽ 200-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ റൺസ് അടിച്ചുകൂട്ടുന്ന ഫിൻ അലനെ പുറത്താക്കാൻ ഒന്നെങ്കിൽ അക്‌സർ പട്ടേലിന്റെ വേഗതയിൽ തിരിയുന്ന പന്തുകൾക്കോ അർഷ്ദീപിന്റെയോ ഹാർദിക് പാണ്ഡ്യയുടെയോ ‘ഇൻ-സ്വിംഗറുകൾ’ സഹായിക്കുമെന്ന് ചോപ്ര പറയുന്നു. “ഫിൻ അലൻ സ്ട്രൈറ്റ് ബാറ്റ് ഷോട്ടുകൾ കളിക്കുന്നയാളാണ്. സ്പിന്നിനെ നേരിടുമ്പോൾ അദ്ദേഹം ക്രീസിനുള്ളിലേക്ക് വലിയ തോതിൽ കയറി നിൽക്കും. അക്ഷർ പട്ടേലിനെ പോലെ പന്ത് വേഗത്തിൽ അകത്തേക്ക് എത്തിക്കുന്ന ബൗളർമാർക്ക് അദ്ദേഹത്തെ വിക്കറ്റിന് മുന്നിൽ കുടുക്കാൻ സാധിക്കും. ഇൻസൈഡ് എഡ്ജ് ആയി വിക്കറ്റ് തെറിക്കാനും സാധ്യതയുണ്ട്.”

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ബ്രണ്ടൻ മെക്കല്ലത്തെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗ് ശൈലിയാണ് ടിം സീഫെർട്ടിന്റേതെന്ന് ചോപ്ര നിരീക്ഷിച്ചു. സീഫെർട്ട് ഷോർട്ട് ബോളുകൾ നന്നായി കളിക്കുമെന്നതിനാൽ അദ്ദേഹത്തിനെതിരെ ഫുൾ ലെങ്ത് പന്തുകൾ എറിയണം. പന്ത് സ്വിംഗ് ചെയ്യുന്നുണ്ടെങ്കിൽ വിക്കറ്റ് തെറിക്കാനോ എൽ.ബി.ഡബ്ല്യു ആകാനോ ഉള്ള സാധ്യത കൂടുതലാണ്. ഫിൻ അലനെതിരെ എന്നപോലെ സീഫെർട്ടിനെതിരെയും അക്ഷർ പട്ടേൽ (ബാപ്പു) നിർണ്ണായകമാകും. പവർപ്ലേയിൽ തന്നെ അക്ഷർ രണ്ട് ഓവർ എറിഞ്ഞാലും അത്ഭുതപ്പെടാനില്ല.

ഫിൻ അലൻ ഈ ലോകകപ്പിലെ 7 ഇന്നിംഗ്സുകളിൽ നിന്ന് 289 റൺസ്, സ്ട്രൈക്ക് റേറ്റ് 203.52 നേടി നിൽക്കുമ്പോൾ സഹ ഓപ്പണർ ടിം സീഫെർട്ട് 7 ഇന്നിംഗ്സുകളിൽ നിന്ന് 274 റൺസ്, സ്ട്രൈക്ക് റേറ്റ് 161.17 നേടി നിൽക്കുന്നു.

Tags: bcciindian cricketAxar Patel
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies