ഇടുക്കി: കെഎസ്ആർടിസി ബസും കാറും കൂട്ടിയിട്ടിച്ച് ആറു വയസുകാരിക്ക് ദാരുണാന്ത്യം. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകൾ ആമിയാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. ചേറ്റുകുഴിയിലാണ് അപകടം നടന്നത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. മലയാറ്റൂർ നിന്ന് തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് കെഎസ്ആർടിസ് ബസുമായി കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ആമി മരിക്കുകയായിരുന്നു. പരിക്കേറ്റ എബിയുടെ നില ഗുരുതരമാണ്.
അച്ഛൻ തങ്കച്ചൻ, അമ്മ മോളി, ഭാര്യ അമ്മു, മൂന്ന് വയസുളള കുട്ടി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു.
Discussion about this post