ഗീതാ ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റിന് ശേഷം വിജയ് ദേവരകൊണ്ടയു൦ സംവിധായകന് പരശുറാമു൦ ഒന്നിക്കുന്ന ചിത്രമാണ് ദ ഫാമിലി സ്റ്റാര്‍ . ആക്ഷന്‍ പശ്ചാത്തലത്തിലുള്ള കുടുംബകഥയായിരിക്കും ചിത്രമെന്നാണ് സൂചന. ഈ സിനിമയിൽ വിജയ്ക്ക് നായികയായെത്തുന്നത് മൃണാൽ താക്കൂറാണ്. എന്നാൽ ഫാമിലി സ്റ്റാറിലേക്ക് ആദ്യം നായികയായി പരിഗണിച്ചത് സായ് പല്ലവിയെയായിരുന്നു. ഹോംലി ഗേൾ ഇമേജുള്ള സായ് പല്ലവിക്ക് അനുയോജ്യമായ കഥാപാത്രമായിരുന്നു ഇത്. എന്നാൽ ചിത്രത്തിലെ നായകൻ വിജയ് ദേവരകൊണ്ട തന്നെ എതിർപ്പ് പറഞ്ഞതോടെ ഈ തീരുമാനം മാറ്റുകയായിരുന്നു.
റൊമാന്റിക് സീനുകളിൽ അഭിനയിക്കാൻ മടിക്കുന്ന നടിയാണ് സായ് പല്ലവിയെന്നു൦ അതിനാൽ സായ് പല്ലവി നോ പറയുന്നതിലും നല്ലത് നമ്മൾ വേണ്ടെന്ന് തീരുമാനിക്കുന്നതാണെന്നു൦ വിജയ് ദേവരകൊണ്ട പറഞ്ഞതായാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ ഈ സംഭവത്തെക്കുറിച്ച് തെലുഗു ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത് മറ്റൊരു കഥയാണ്. ഡിയർ കംറേഡ് എന്ന വിജയ് ചിത്രം സായ് പല്ലവി മുമ്പ് നിരസിച്ചിരുന്നു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളായിരുന്നു കാരണം. ഇതിന്റെ പ്രതികാരമാണ് വിജയ് തന്റെ പുതിയ ചിത്രത്തിലൂടെ വീട്ടിയതെന്നാണ് വാർത്ത.
തെലുങ്കിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പമുള്ള ഒന്നിലേറെ സിനിമകൾ സായ് പല്ലവി നിരസിച്ചിട്ടുണ്ട്. നായകന്റെ താരമൂല്യം, മാർക്കറ്റ് വാല്യുവിനെ ബാധിക്കുമോ തുടങ്ങിയ ഘടകങ്ങളൊന്നും സായ് പല്ലവി ഒരു സിനിമ നിരസിക്കുമ്പോൾ നോക്കാറില്ല.
Discussion about this post