കൊൽക്കത്ത; ഐപിഎൽ മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിലിരുന്ന് പുക വലിച്ച് വിവാദത്തിലായി നടൻ ഷാരൂഖ് ഖാൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരത്തിനിടെയാണ് സംഭവം. ടീം ഉടമ കൂടിയാണ് താരം.മത്സരത്തിനിടെ ഗാലറിയിലിരുന്ന് ഷാരുഖ് ഖാൻ പുകവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ ബോളിവുഡ് താരത്തിനെതിരെ വിമർശനം കടുക്കുകയാണ്. ആരാധകർക്ക് ഗാലറിയിൽനിന്ന് ഷാറുഖ് ഫ്‌ലൈയിങ് കിസ് നൽകുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
മുൻപും സ്റ്റേഡിയത്തിലിരുന്നു പുകവലിച്ചതിന്റെ പേരിൽ ഷാരുഖ് വിവാദത്തിലായിട്ടുണ്ട്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 4 റൺസ് ജയമാണു മത്സരത്തിൽ സ്വന്തമാക്കിയത്. കൊൽക്കത്ത ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്നിങ്‌സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 204 റൺസിൽ അവസാനിക്കുകയായിരുന്നു.
അവസാന നാല് ഓവറിൽ മാത്രം 71 റൺസാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ 13 റൺസാണ് ജയത്തിലേക്ക് വേണ്ടിയിരുന്നതെങ്കിലും എട്ടു റൺസ് മാത്രമാണ് ഹൈദരാബാദിനു നേടാനായത്. ഇതോടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ പാറ്റ് കമിൻസിന് തോൽവി സമ്മതിക്കോണ്ടി വന്നു.
Discussion about this post