ആലത്തൂർ; വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ടിഎൻ സരസു ആലത്തൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും. വിക്ടോറിയ കോളേജ് പ്രിൻസിപ്പലായിരുന്ന ടിഎൻ സരസു വിരമിക്കുന്ന ദിവസം കോളേജിലെ ഓഫീസിന് മുന്നിൽ എസ്എഫ്‌ഐ പ്രതീകാത്മ കുഴിമാടം ഒരുക്കി റീത്ത് വെച്ച സംഭവം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വിരമിക്കുന്ന പ്രിൻസിപ്പാളിനെ മനപ്പൂർവ്വം അവഹേളിക്കാനായിരുന്നു ഇത്തരം ഒരു കുഴിമാടം ഒരുക്കിയിരുന്നത്.
2016 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സരസു ജയകുമാർ വിരമിക്കുന്ന ദിവസം ഓഫീസിന് കുഴിമാടം ഒരുക്കുകയും റീത്ത് വെയ്ക്കുകയുമായിരുന്നു.
അതേസമയം എൽ ഡി എഫിനായി കെ രാധാകൃഷ്ണനാണ് മത്സരത്തിന് ഇറങ്ങുന്നത്. യു ഡി എഫിന് വേണ്ടി സിറ്റിങ് എം പി രമ്യ ഹരിദാസാണ് മത്സരിക്കുന്നത്. 2019 ൽ മൂന്നാം തവണയും വിജയം പ്രതീക്ഷിച്ചിറങ്ങിയ സി പി എമ്മിന്റെ പി കെ ബിജുവിനെ പരാജയപ്പെടുത്തിയായിരുന്നു രമ്യ മണ്ഡലം പിടിച്ചത്.












